സിന്ധു കൃഷ്ണയുടെ സഹോദരി പുത്രിയും വ്ലോഗറുമായ തൻവി സുധീർ ഘോഷിന് അടുത്തിടെയാണ് രണ്ടാമത്തെ കുട്ടിയായി മകൾ പിറന്നത്. അഞ്ച് വയസ്സുകാരൻ ലിയാൻ ആണ് തൻവിയുടെയും ഭർത്താവ് യോജിയുടെയും മൂത്ത മകൻ. ‘I did it!!!! Baby is currently…’ എന്ന കുറിപ്പോടെ തൻവി പങ്കുവച്ച വിഡിയോ വൈറലായിരുന്നു. ഗർഭകാലത്തെ ഓരോ നിമിഷവും

സിന്ധു കൃഷ്ണയുടെ സഹോദരി പുത്രിയും വ്ലോഗറുമായ തൻവി സുധീർ ഘോഷിന് അടുത്തിടെയാണ് രണ്ടാമത്തെ കുട്ടിയായി മകൾ പിറന്നത്. അഞ്ച് വയസ്സുകാരൻ ലിയാൻ ആണ് തൻവിയുടെയും ഭർത്താവ് യോജിയുടെയും മൂത്ത മകൻ.

‘I did it!!!! Baby is currently…’ എന്ന കുറിപ്പോടെ തൻവി പങ്കുവച്ച വിഡിയോ വൈറലായിരുന്നു. ഗർഭകാലത്തെ ഓരോ നിമിഷവും ആരാധകരുമായി പങ്കുവച്ചിരുന്ന തൻവി, പ്രസവത്തിന് തൊട്ടുപിന്നാലെ ആശുപത്രിയിൽ നിന്നുള്ള മനോഹര നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കാനഡയിൽ കുടുംബസമേതം സെറ്റിലാണ് തൻവി.

ADVERTISEMENT

ഇപ്പോഴിതാ, മകളുടെ ചിത്രം ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. മകളുടെ ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ടും നടത്തിയിരുന്നു. മകളുടെ ഫെയ്സ് റിവീലിനൊപ്പം ഫോട്ടോഷൂട്ട് വിശേഷങ്ങളും തൻവിയും ഭർത്താവും പങ്കുവച്ചു.

നാട്ടിലെത്തി ഫാമിലിക്കൊപ്പം റിവീൽ ചെയ്യാനായിരുന്നു പ്ലാൻ. പിന്നെ ആ പ്ലാൻ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ മുഖം റിവീൽ ചെയ്താൽ എന്തെങ്കിലും പറ്റുമോയെന്ന അന്ധവിശ്വാസങ്ങളൊന്നും ഇല്ല. ഇതെല്ലാം വിശ്വസിക്കുന്നവരും ഉണ്ടാകും. ഞാൻ ചെറുപ്പത്തിൽ ഹിന്ദുവായിരുന്നു. പിന്നെ അച്ഛൻ മുസ്ലീമായി. അതുകൊണ്ട് തന്നെ വിശ്വാസങ്ങൾ എനിക്കും കുറവാണ്. ലിയാൻ ജനിച്ച അന്ന് തന്നെ അവന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. മോള് ജനിച്ചിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞു. ഇനി മുഖം റിവീൽ ചെയ്തില്ലെങ്കിൽ അവളുടെ ന്യൂ ബോൺ ഫോട്ടോഷൂട്ട് ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും തൻവി പറഞ്ഞു.

ADVERTISEMENT

ഞാൻ ക്രിസ്ത്യൻ ഫാമിലിയിലാണ് ജനിച്ചത്. പക്ഷേ, വിശ്വാസപരമായ കാര്യങ്ങളിലേക്കൊന്നും ഞാനില്ല. ഞങ്ങളുടേത് ഇന്റർകാസ്റ്റ് മാരേജ് ആയതുകൊണ്ട് രണ്ട് കുഞ്ഞുങ്ങൾക്കും മതമില്ല. അവർ പ്രായപൂർത്തിയായശേഷം ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തോട്ടെ. മതത്തിൽ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും അവരുടെ ഇഷ്ടം. ഞങ്ങൾ വിശ്വാസങ്ങൾക്ക് എതിരാണെന്ന് അതിന് അർത്ഥമില്ലെന്നു യോജിയും പറഞ്ഞു.

നില എന്നാണ് ഇരുവരും കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.

ADVERTISEMENT
Vlogger Tanvi Sudheer Shares Adorable Newborn Photos of Baby Nila:

Newborn photoshoot for Tanvi Sudheer's baby girl, Nila, has been completed and shared with fans. The Malayalam vlogger, niece of Sindhu Krishna, recently welcomed her second child in Canada and decided to reveal the baby's face and photos due to the newborn photoshoot.

ADVERTISEMENT