‘വഴിയില്‍ നിൽക്കുന്ന എല്ലാവരേയും അമ്മേ, അച്ഛാ എന്നൊന്നും എനിക്കു വിളിക്കാനൊക്കില്ല’: അശ്വിന്റെ അമ്മയെ അമ്മ എന്നു വിളിച്ചൂടേ എന്ന വിമർശനത്തിനു മറുപടി Dhiya Krishna Addresses Social Media Criticism Over Mother-In-Law
സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങള്‍ക്കു മറുപടിയുമായി സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണ. ഭർത്താവായ അശ്വിന്റെ അമ്മയെ ദിയ എന്തിനാണ് അശ്വിന്റെ അമ്മ എന്നു വിളിക്കുന്നതെന്നും അമ്മ എന്നു വിളിച്ചൂടേയെന്നും ദിയയുടെ വിഡിയോയ്ക്കു താഴെ ഒരാൾ കമന്റിട്ടിരുന്നു. ഇതിനാണ് ദിയ വ്ലോഗിൽ മറുപടി നല്‍കിയത്. ‘എല്ലാവരും സ്ഥിരം

സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങള്‍ക്കു മറുപടിയുമായി സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണ. ഭർത്താവായ അശ്വിന്റെ അമ്മയെ ദിയ എന്തിനാണ് അശ്വിന്റെ അമ്മ എന്നു വിളിക്കുന്നതെന്നും അമ്മ എന്നു വിളിച്ചൂടേയെന്നും ദിയയുടെ വിഡിയോയ്ക്കു താഴെ ഒരാൾ കമന്റിട്ടിരുന്നു. ഇതിനാണ് ദിയ വ്ലോഗിൽ മറുപടി നല്‍കിയത്.
‘എല്ലാവരും സ്ഥിരം ചോദിക്കുന്നതാണ്, എന്താണ് അശ്വിന്റെ അമ്മ എന്നു വിളിക്കുന്നത്, അമ്മ എന്നു വിളിച്ചൂടേ എന്ന്. ഞാന്‍ അശ്വിന്റെ അമ്മയെന്നോ ആന്റിയെന്നോ വിളിക്കുന്നതില്‍ അവര്‍ക്കൊരു കുഴപ്പവുമില്ല. അവര്‍ക്ക് വളരെ സന്തോഷമാണ്. എനിക്ക് അമ്മ എന്നു വിളിക്കാന്‍ മരുതംകുഴി വീട്ടില്‍ ഒരാളുണ്ട്, സിന്ധു കൃഷ്ണകുമാര്‍. അവരല്ലാതെ, വഴിയില്‍ കാണുന്ന എല്ലാവരേയും അമ്മ, അച്ഛാ എന്നു എനിക്കു വിളിക്കാനാകില്ല.
എന്റെ അച്ഛന്‍ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്. അശ്വിന്റെ അമ്മയാണ് മീനാക്ഷി. അച്ഛന്‍ ഗണേശും. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിള്‍ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാല്‍ തനിക്ക് ഭ്രാന്താണോ എന്നു ഞാന്‍ ചോദിക്കും. പക്ഷേ അശ്വിന്‍ ആന്റി, അങ്കിള്‍ എന്ന് വിളിക്കുന്നത് ആരും ചോദ്യം ചെയ്തിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാല്‍ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവന്‍ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാല്‍ മതി’ എന്നാണ് ദിയ പറഞ്ഞത്.
മദേഴ്സ് ഡേയില്‍ അശ്വിന്റെ കുടുംബത്തോടൊപ്പമുള്ള ഒരു വിഡിയോ ദിയ പോസ്റ്റ് ചെയ്തതിലാണ് ഈ മറുപടി. ഇതേ വിഡിയോയ്ക്കു താഴെയും സമാനമായ വിമർശനവുമായി ചിലർ എത്തുന്നുണ്ട്.