മൂന്നര മാസം കൊണ്ട് തന്റെ ജീവിതം മാറ്റിമറിച്ച റിയോ എന്ന നായ്ക്കുട്ടിയെക്കുറിച്ച് ഇൻഫ്ലുൻസറും വ്ലോഗറും ബിഗ്ബോസ് മുൻ മത്സരാർത്ഥിയുമായ ജാസ്മിൻ ജാഫർ. ജീവിതത്തിലെ വളരെ മോശമായ അവസ്ഥയിലൂടെ കടന്നുപോയ സമയത്താണ് റിയോയെ തന്റെ കയ്യിൽ കിട്ടിയതെന്ന് ജാസ്മിൻ പുതിയ വ്ലോഗിൽ സംസാരിക്കുന്നു. ‘‘രണ്ട് വര്‍ഷത്തോളമായി

മൂന്നര മാസം കൊണ്ട് തന്റെ ജീവിതം മാറ്റിമറിച്ച റിയോ എന്ന നായ്ക്കുട്ടിയെക്കുറിച്ച് ഇൻഫ്ലുൻസറും വ്ലോഗറും ബിഗ്ബോസ് മുൻ മത്സരാർത്ഥിയുമായ ജാസ്മിൻ ജാഫർ. ജീവിതത്തിലെ വളരെ മോശമായ അവസ്ഥയിലൂടെ കടന്നുപോയ സമയത്താണ് റിയോയെ തന്റെ കയ്യിൽ കിട്ടിയതെന്ന് ജാസ്മിൻ പുതിയ വ്ലോഗിൽ സംസാരിക്കുന്നു.

ADVERTISEMENT

‘‘രണ്ട് വര്‍ഷത്തോളമായി വളരെ മോശം അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഡിപ്രഷന്‍ പലര്‍ക്കും പല രീതിയിലാണ്. എനിക്ക് ഭയങ്കരമായി കരച്ചില്‍ വരുമായിരുന്നു. എപ്പോഴും ഉറങ്ങണമായിരുന്നു. അപ്പോള്‍ വേറൊന്നും ചിന്തിക്കാനില്ലല്ലോ. ഒന്നും ചെയ്യാനിഷ്ടമില്ലായിരുന്നു. വിശപ്പും ദാഹവുമൊന്നും അറിയാത്ത അവസ്ഥയാവുമായിരുന്നു. ഇങ്ങനെയൊരു അവസ്ഥയില്‍ ഈ വ്യക്തിയേയും കൂടെ കൂട്ടിയാല്‍ ശരിയാവുമോ, വേണ്ട എന്നായിരുന്നു ആദ്യം ചിന്തിച്ചത്. ചിലപ്പോള്‍ ഇവന്‍ വന്നാല്‍ മാറ്റം വന്നേക്കാമെന്ന് കൂട്ടുകാര്‍ പറഞ്ഞിരുന്നു. അങ്ങനെയൊരു രാത്രിയാണ് ഞാന്‍ യെസ് പറഞ്ഞത്.

ADVERTISEMENT

ഫെബ്രുവരി മൂന്നിനാണ് റിയോയെ എന്റെ കൈയ്യില്‍ കിട്ടിയത്. 32 ദിവസം പ്രായമുള്ളൊരു പൊടിക്കുഞ്ഞായിരുന്നു അന്ന് അവന്‍. അന്ന് അവന്‍ നോക്കിയൊരു നോട്ടമുണ്ട്. ആ കണ്ണില്‍ നോക്കുമ്പോള്‍ എനിക്ക് എന്നെ ഫീല്‍ ചെയ്യാന്‍ തുടങ്ങി. എന്റെ ഉള്ളിലെ പേടിയും, ഒറ്റപ്പെടലുമൊക്കെയായിരുന്നു തോന്നിയത്. അവന്റെ ആള്‍ക്കാരെയൊക്കെ വിട്ട് നമ്മളുടെ അടുത്ത് വന്നതാണല്ലോ. എന്തോ, ഭയങ്കരമായിട്ടൊരു കണക്ഷന്‍ തോന്നി. വേറെയൊരു ഡോഗിനെയും റിയോയേയും ഒന്നിച്ചാണ് കണ്ടത്. ആദ്യകാഴ്ചയില്‍ തന്നെ ഇഷ്ടമായത് ഇവനെയാണ്. എന്റെ കണ്ണിലെ തിളക്കം അവന്‍ എനിക്ക് തിരിച്ച് തന്നതാണ്. ഇവനുള്ളത് കൊണ്ടാണ് ഇപ്പോള്‍ ഞാനിങ്ങനെ ചിരിച്ച്, കളിച്ച്, ആക്ടീവായി ഇരിക്കുന്നത്’’.– ജാസ്മിൻ വ്ളോഗിൽ പറഞ്ഞു.

ADVERTISEMENT
Jasmine Jaffer's Life-Changing Companion: Rio the Puppy:

Influencer and former Bigg Boss contestant Jasmine Jaffer shares her story of how a puppy named Rio transformed her life within three and a half months. Jasmine recounts receiving Rio during a difficult period of depression, finding solace and a renewed sense of self through their connection.

ADVERTISEMENT