‘എന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ്, ബിയർ കഴിച്ചാണ് വാഹനം ഓടിച്ചത്’: പൊലീസ് പിടിച്ചതില് വിശദീകരണം Influencer S.R. Dhanya Admits Drunk Driving, Offers Explanation
മദ്യപിച്ച് വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് ഇൻഫ്ലുവൻസർ എസ്.ആർ. ധന്യ (ഹെലൻ ഓഫ് സ്പാർട്ട) നൽകിയ വിശദീകരണത്തിൽ, കാസർകോട് അണങ്കൂരിൽ വെച്ച് പൊലീസ് വാഹനം തടയാൻ ശ്രമിച്ചപ്പോൾ ബിയർ കഴിച്ചതിനാലാണ് നിർത്താതിരുന്നതെന്നും, തന്റെ ഭാഗത്തുണ്ടായ തെറ്റാണെന്നും അവർ സമ്മതിച്ചു. മറ്റുള്ളവർ വിഡിയോ എടുക്കാതിരിക്കാനാണ് ഓടിച്ചുപോയതെന്നും, പിന്നാലെ കൂടിയാണ് പൊലീസ് തന്നെ ബന്തിയോട് ഭഗവതി നഗറിൽ വെച്ച് പിടികൂടിയതെന്നും ധന്യ അറിയിച്ചു. നാഷണൽ ഹൈവേ 66ൽ റോഡിന് നടുവിൽ വാഹനം നിർത്തി പരിശോധനയ്ക്ക് എത്തിയ പൊലീസിനെ കണ്ട് അമിത വേഗത്തിൽ ഓടിച്ചുപോയെന്നാണ് എഫ്ഐആർ റിപ്പോർട്ട് ചെയ്യുന്നത്. പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയും പിഴ ഈടാക്കിയ ശേഷം വിട്ടയക്കുകയും ചെയ്തു.

മദ്യപിച്ച് വാഹനം ഓടിച്ചതിനു പൊലീസ് പിടിച്ച സംഭവത്തിൽ വിശദീകരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ.
തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റാണെന്നും ബിയർ കഴിച്ചാണ് വാഹനം ഓടിച്ചതെന്നും ധന്യ പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നു. മറ്റുള്ളവർ വിഡിയോ എടുക്കേണ്ടെന്നു കരുതിയാണ് പൊലീസ് കൈ കാണിച്ചപ്പോൾ വാഹനം നിർത്താതിരുന്നതെന്നുമാണ് വിശദീകരണം.
കാസർകോട് അണങ്കൂരിൽ വച്ചാണ് ധന്യ പിടിയിലായത്. വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് ബന്തിയോട് ഭഗവതി നഗറിൽ വച്ച് പൊലീസ് ധന്യയെ പിടികൂടിയത്. പിന്നീടുള്ള പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.
നാഷണൽ ഹൈവേ 66ൽ റോഡിന് നടുവിലായി വാഹനം നിർത്തിയിടുകയും ഇതുകണ്ട് പൊലീസ് എത്തിയപ്പോൾ അമിത വേഗത്തിൽ വാഹനം ഓടിച്ചുപോകുകയുമായിരുന്നെന്നാണ് എഫ്ഐആറിൽ. പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.