‘ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ...’; ബോള്‍ഡ് ലുക്കില്‍ മറുപടിയുമായി ദയ സുജിത്ത് Daya Sujith Responds to Fashion Criticism
നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്, വസ്ത്രധാരണത്തെ വിമർശിച്ച വ്ലോഗർ ഷെഫീന ബീവിക്കെതിരെ ശക്തമായി പ്രതികരിച്ചു. ഗ്ലാമറസ് വസ്ത്രത്തിൽ 'ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ...' എന്ന ഹാഷ്ടാഗോടെ ചിത്രം പോസ്റ്റ് ചെയ്തതിലൂടെയാണ് ദയ മറുപടി നൽകിയത്. ഫാഷൻ ഫോട്ടോഷൂട്ടിനെതിരെ ഷെഫീന നടത്തിയ 'നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം' എന്ന പരാമർശവും, ദയക്ക് മര്യാദ പഠിപ്പിക്കണമെന്ന വിമർശനവും വിവാദമായിരുന്നു. എന്നാൽ, ദയയുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി. തൻ്റെ മാതാപിതാക്കളുടെ പ്രശസ്തി കാരണം മാധ്യമവിമർശനം ഭയന്ന് മിണ്ടാതിരിക്കുന്നതായി ദയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചപ്പോൾ, "നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം" എന്ന് മഞ്ജു പിള്ള പിന്തുണയറിയിച്ചു.

വസ്ത്രധാരണത്തെ വിമർശിച്ചെത്തിയ വ്ലോഗർ ഷെഫീന ബീവിക്ക് മറുപടി നല്‍കി നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. ഗ്ലാമറസ് ആന്‍ഡ് ബോൾഡ് ലുക്കിൽ ‘ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ...’ എന്ന ഹാഷ്ടാഗോടെയാണ് പുതിയ ചിത്രം ദയ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദയയുടെ ഫാഷന്‍ ഫോട്ടോഷൂട്ടിനെതിരെ കഴിഞ്ഞ ദിവസം ഷെഫീന നടത്തിയ മോശം പരാമർശങ്ങൾ വിവാദമായിരുന്നു. 'നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം' എന്ന പരാമർശത്തോടെയാണ് ഷെഫീന വിഡിയോ പങ്കുവച്ചത്. മഞ്ജു പിള്ളയെ പരാമർശിച്ചുകൊണ്ട്, "ഒരേയൊരു മകളല്ലേ ഉള്ളൂ, അവൾക്ക് മര്യാദ പറഞ്ഞുകൊടുത്തൂടെ" എന്നായിരുന്നു വിമർശനം.
വിഡിയോ വൈറലായതോടെ അതിനെതിരെ രൂക്ഷ പ്രതികരണവുമായി ഒട്ടേറെപ്പേർ രംഗത്തു വന്നു. അവൾ എന്ത് ധരിക്കണമെന്നത് അവളുടെ വ്യക്തിപരമായ തീരുമാനമാണ്, ഓരോരുത്തർക്കും തങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും നിരവധിപേര്‍ ചൂണ്ടിക്കാട്ടി.
"ചിലരുടെ പ്രവർത്തികൾ കണ്ട് രണ്ടു പൊട്ടിക്കണം എന്ന് മനസ്സ് പറഞ്ഞെങ്കിലും മാതാപിതാക്കൾ പ്രശസ്തര്‍ ആയതുകൊണ്ട് മീഡിയ വിമർശിക്കുമെന്ന് ഓർത്ത് വെറുതെയിരിക്കുന്നു.." എന്ന് ദയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. "നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം" എന്നാണ് ഇതിന് മഞ്ജു പിള്ള ഇട്ടിരിക്കുന്ന കമന്റ്.