നടി മഞ്ജു പിളളയുടെ മകൾ ദയ സുജിത്തിനെതിരെ ലൈംഗികച്ചുവയോടെ സംസാരിച്ച വ്‌ളോഗർ ഷെഫീന ബീവിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്നു. ഇതിനിടയിൽ, ഷെഫീന ബീവിയെ പരിഹസിച്ച് നടി സരിത ബാലകൃഷ്ണൻ ഇട്ട പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വന്തം ജീവിതത്തിലും ചിന്തകളിലും ഇല്ലാത്ത നന്മ മറ്റുള്ളവരെ പഠിപ്പിക്കാൻ ശ്രമിക്കുന്നവരെയും, സ്വകാര്യതയിലേക്ക് കടന്നുകയറി വ്യൂസ് നേടുന്നവരെയും സരിത രൂക്ഷമായി വിമർശിച്ചു. ദയയുടെ വസ്ത്രധാരണത്തെക്കുറിച്ച് മോശം പരാമർശം നടത്തിയ വ്‌ളോഗർക്കെതിരെ ദയ ഇൻസ്റ്റാഗ്രാമിലൂടെ ശക്തമായ മറുപടി നൽകിയിരുന്നു. തന്റെ ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ദയയുടെ നിലപാട് പല പെൺകുട്ടികൾക്കും ആത്മവിശ്വാസം നൽകിയിട്ടുണ്ട്.

നടി മഞ്ജു പിളളയുടെ മകള്‍ ദയ സുജിത്തിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി വിഡിയോ പങ്കുവച്ച വ്‌ളോഗര്‍ ഷെഫീന ബീവിക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോഴിതാ, ഷെഫീന ബീവിയെ പരിഹസിച്ച് നടി സരിത ബാലകൃഷ്ണന്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുന്നു.

ADVERTISEMENT

‘സംസ്കാര സംരക്ഷക ആയ ‘വ്യൂസ്’ തിന്നാൻ കൊതിക്കുന്ന ബീവി. ലോകം ചൊവ്വാഗ്രഹത്തിൽ കോളനി സ്ഥാപിക്കുന്നതിനെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ പണി കളയുന്നതിനെക്കുറിച്ചും ആകുലപ്പെടുമ്പോൾ, നമ്മുടെ നാട്ടിലെ ചില ‘ബീവികൾ’ ഇപ്പഴും ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന തിരക്കിലാണ്. അത്തരത്തിലൊരു പുണ്യപ്രവർത്തി ചെയ്ത് കൈയ്യടി വാങ്ങാൻ നോക്കിയതാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഈ ബീവി.
നടി മഞ്ജു പിള്ളയുടെ മകൾ ദയയുടെ വസ്ത്രധാരണത്തെക്കുറിച്ച് അവർ കാച്ചിവിട്ട മുത്തശ്ശിക്കഥകൾ കേട്ടാൽ തോന്നും, നാടിന്റെ സംസ്കാരം മുഴുവൻ കാത്തുസൂക്ഷിക്കുന്നത് ഈ ഒരു മൊബൈൽ ക്യാമറയ്ക്കും റിംഗ് ലൈറ്റിനും പിന്നിലിരിക്കുന്ന ഈ ബീവി ആണെന്ന്! സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കാൻ സമയമില്ലെങ്കിലും, അയൽപക്കത്തെ കുട്ടി എന്ത് ഉടുത്തു, എങ്ങോട്ട് നടന്നു എന്ന് ജനലിലൂടെ നോക്കി കുശുമ്പ് പറയുന്ന പഴയ അമ്മായിമാരുടെ ഡിജിറ്റൽ പതിപ്പാണ് ഇത്തരം ബീവികൾ. പണ്ടൊക്കെ ഇത് നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നെങ്കിൽ, ഇന്നത് ‘ഫേസ്ബുക്ക് ലൈവ്’ വഴി നാലുലക്ഷം പേരെ കാണിക്കുന്നു എന്ന് മാത്രം.
സ്വന്തം ജീവിതത്തിലോ ചിന്തയിലോ ഇല്ലാത്ത നന്മകൾ മറ്റുള്ളവരെ പഠിപ്പിക്കാൻ ഇറങ്ങുന്നതാണ് ഇവരുടെ പ്രധാന വിനോദം. നല്ല കാര്യങ്ങൾ പറഞ്ഞാൽ ആരും കാണില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്, ആരെങ്കിലുമൊരാളെ ടാർഗെറ്റ് ചെയ്ത് സൈബർ ആക്രമണത്തിന് വഴിമരുന്നിട്ടുകൊടുക്കുക എന്നതാണ് ഇവരുടെ രീതി. എന്തായാലും നാട്ടുകാർ വിവരമുള്ളതുകൊണ്ട് ഇവരെ കൃത്യമായി എടുത്ത് ‘എയറിൽ’ കയറ്റിയിട്ടുണ്ട്. ട്രോളുകളും വിമർശനങ്ങളും താങ്ങാനാവാതെ ഒടുവിൽ ആ ബീവി കാക്ക വീഡിയോ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടേണ്ടി വന്നു. അവർ വിമർശിച്ച ദയയാകട്ടെ, ഈ ഒച്ചപ്പാടുകളെയെല്ലാം ഒരൊറ്റ മാസ്സ് ഡയലോഗ് കൊണ്ട് തല്ലിത്തകർക്കുകയും ചെയ്തു.
വിമർശകരുടെ മുഖത്തടിച്ചതുപോലെയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദയ മറുപടി നൽകിയത്. ‘ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ...’ എന്ന ഹാഷ്‌ടാഗ് വെറും ഒരു ട്രോൾ ഡയലോഗ് മാത്രമല്ല, തന്നെ തളർത്താൻ നോക്കിയവരുടെ വായടപ്പിച്ച മാസ്സ് കൗണ്ടർ കൂടിയായിരുന്നു അത്.സ്വന്തം ജീവിതവും ശരീരവും വസ്ത്രവും മറ്റാരുടെയും താല്പര്യങ്ങൾക്ക് അനുസരിച്ചല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരമായിരിക്കണം എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾക്ക് വലിയൊരു ആത്മവിശ്വാസം തന്നെയാണ് ദയയെപ്പോലെയുള്ളവരുടെ ഈ നിലപാടുകൾ നൽകുന്നത്.
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കൊത്തിവലിച്ച് അതിൽ നിന്ന് വ്യൂസും ലൈക്കും മാത്രം ലക്ഷ്യമിടുന്ന ബീവിയോട് മറ്റുള്ളവരുടെ വസ്ത്രത്തിന്റെ നീളം അളക്കാൻ പോകുന്നതിന് മുൻപ്, സ്വന്തം ചിന്താഗതിയുടെ വീതി ഒന്ന് കൂട്ടാൻ നോക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ സോഷ്യൽ മീഡിയ നിങ്ങളെ കൃത്യമായി എയറിൽ കയറ്റി വിടും, പിന്നെ താഴോട്ട് ഇറങ്ങാൻ പാരച്യൂട്ട് പോലും കിട്ടില്ല!’ എന്നാണ് സരിത ഫെയ്സ്ബുക്കിൽ കുറിച്ചത്.

ADVERTISEMENT

സരിതയുടെ പോസ്റ്റിനു പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

ADVERTISEMENT
Vlogger Criticized for Body Shaming Actress's Daughter; Actress Responds:

Vlogger Shefeena Beevi faced severe criticism on social media for her derogatory remarks against actress Manju Pillai's daughter, Daya Sreejith. Actress Saritha Balakrishnan's recent post mocking Shefeena Beevi has also gained attention. Saritha criticized Beevi for her judgmental comments on Daya's clothing, calling her a digital version of gossiping neighbors focused on gaining views. Daya responded powerfully to the cyberbullying with an Instagram post, which resonated with many young women who believe in personal choice regarding their lives and attire. The article highlights the trend of some vloggers targeting individuals for online attacks to gain attention and likes, emphasizing the importance of respecting privacy and personal freedom.

ADVERTISEMENT