‘വലിയൊരു തുക കടമായി മേടിച്ചു, ചോദിച്ചപ്പോൾ മേടിക്കാൻ പറ്റുമെങ്കിൽ മേടിച്ചോ എന്നാണ് പറഞ്ഞത്’: ബിനീഷ് ബാസ്റ്റിൻ Actor Bineesh Bastin Exposes Friend's Debt on His Birthday
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബിനീഷ് ബാസ്റ്റിൻ തന്റെ സുഹൃത്ത് പിറന്നാൾ ആശംസകൾ അറിയിച്ചതിന് പിന്നാലെ, സുഹൃത്ത് തന്നിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെക്കുറിച്ചും കടം ചോദിച്ചപ്പോൾ നേരിട്ട അവഹേളനത്തെക്കുറിച്ചും തുറന്നുപറഞ്ഞു. ഓട്ടോറിക്ഷയുടെ ഇൻഷുറൻസിനും ടെസ്റ്റിനും വേണ്ടിയാണ് സുഹൃത്ത് വലിയൊരു തുക ബിനീഷിന്റെ കയ്യിൽ നിന്ന് കടമായി വാങ്ങിയത്. പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാതിരുന്നതിനെക്കുറിച്ചും, പിന്നീട് വിവാഹ ആവശ്യങ്ങൾക്കായി സഹായിച്ചിട്ടും ബാക്കി പണം നൽകാതിരുന്നതിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കടം വാങ്ങി തിരികെ തരാത്തവർക്കിടയിൽ ഇത്തരം സൗഹൃദങ്ങൾക്ക് എന്ത് വിലയുണ്ടെന്ന് ബിനീഷ് ചോദിക്കുന്നു. പണം തിരികെ നൽകിയാൽ പഴയ സൗഹൃദം പുതുക്കാമെന്ന് അദ്ദേഹം അറിയിച്ചു.

കടം വാങ്ങിയ തുക കൊടുക്കാത്ത കൂട്ടുകാരന്റെ പിറന്നാൾ ആശംസ പോസ്റ്റ് പങ്കിട്ട് നടൻ ബിനീഷ് ബാസ്റ്റിൻ. ഓട്ടോറിക്ഷയുടെ ഇൻഷുറൻസും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞ് തന്റെ കയ്യിൽ നിന്നും വലിയൊരു തുക വാങ്ങിയെന്നും തിരിച്ച് ചോദിച്ചപ്പോൾ മേടിക്കാൻ പറ്റുമെങ്കിൽ മേടിച്ചോന്നായിരുന്നു മറുപടി എന്നും ബിനീഷ് പറയുന്നു.
സുഹൃത്തിന്റെ, ‘ഈ ബന്ധത്തിന്‍റെ വില തിരിച്ചറിയുന്ന ഒരു സമയം വരും. എന്റെ പ്രിയപ്പെട്ട സഹോദരന്‍ ബിനീഷ് ബാസ്റ്റിന് ഒരായിരം പിറന്നാള്‍ ആശംസകള്‍’ എന്ന പോസ്റ്റിനാണ് ബിനീഷിന്റെ പ്രതികരണം.
‘ബർത്ത് ഡേ വിഷ് ചെയ്തതിന് വളരെ സന്തോഷം. ഓട്ടോറിക്ഷയുടെ ഇൻഷുറൻസും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞു എന്റെ കയ്യിൽ നിന്ന് വലിയൊരു തുക കടമായി മേടിച്ചു. പറഞ്ഞ ഡേറ്റും കഴിഞ്ഞ് വീണ്ടും രണ്ടു മാസം കഴിഞ്ഞു ചോദിച്ചപ്പോൾ മേടിക്കാൻ പറ്റുമെങ്കിൽ മേടിച്ചോ എന്ന്. പിന്നീട് എന്റെ കല്യാണ ആവശ്യങ്ങൾക്കായി നിരവധി തവണ ഇദ്ദേഹത്തെ വിളിച്ചു ഞാൻ മടുത്തു. അതിനു ശേഷം 90% പൈസ തന്നു. ഞാൻ സുഹൃത്ത് എന്ന നിലയിൽ സഹായിച്ചതാണ്. ഞാൻ പലിശയ്ക്ക് കൊടുത്ത പൈസ അല്ല. ലോട്ടറി അടിച്ചാൽ പോലും കടം മേടിച്ച പൈസ തിരിച്ചു തരാത്ത ആൾക്കാരാണ് നമ്മുടെ ഇടയിൽ ഉള്ളത്. ഇനിയും എന്റെ കാശ് തരാനുണ്ട്. ഞാനും അധ്വാനിച്ച് തന്നെയാണ് കാശുണ്ടാക്കുന്നത്. നുണ പറഞ്ഞ് കാശ് മേടിച്ചതാണ് ഈ സൗഹൃദം സ്റ്റോപ്പ് ചെയ്യാൻ കാരണം. ആദ്യം ബാക്കി തരാൻ ഉള്ള പൈസ തന്നിട്ട് പഴയ സൗഹൃദം പുതുക്കാം’എന്നാണ് ബിനീഷ് പറയുന്നത്.