‘കഴിഞ്ഞ ഓണത്തിന് എന്റെ അമ്മയുടെ കൂടെ ആയിരുന്നു, ഇപ്രാവശ്യം...’: പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് റോബിന് Dr. Robin Radhakrishnan Emotional at Onam Event Amidst Allegations
മുൻ ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ നിലവിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കടുത്ത ആരോപണങ്ങൾ നേരിടുകയാണ്. ഇതിനിടയിൽ, അഞ്ചൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓണപരിപാടിയിൽ സംസാരിക്കവെ അമ്മയുടെ വിയോഗത്തെത്തുടർന്നുണ്ടായ വേദന കാരണം അദ്ദേഹം വികാരാധീനനായി. കഴിഞ്ഞ ജൂലൈയിൽ അർബുദത്തെ തുടർന്ന് അന്തരിച്ച അമ്മയെ ഓർത്ത് സംസാരിക്കുന്നതിനിടെയാണ് റോബിന് വാക്കുകൾ നഷ്ടപ്പെട്ടത്. അമ്മയോടൊപ്പമുള്ള കഴിഞ്ഞ ഓണത്തെക്കുറിച്ചും ഇത്തവണ അമ്മയില്ലാത്തതിന്റെ നഷ്ടത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങളുടെ നിഴലിലാണ് മുൻ ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ.റോബിൻ രാധാകൃഷ്ണൻ.
ഇപ്പോഴിതാ, പൊതുവേദിയില്‍ സംസാരിക്കവേ വികാരാധീനനാകുന്ന റോബിന്റെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 15–ാം വാര്‍ഡിലെ ഓണപരിപാടിയില്‍ സംസാരിക്കവേയാണ് അമ്മയെ വിയോഗത്തിന്റെ വേദനയിൽ റോബിന്റെ കണ്ണുകൾ നനഞ്ഞത്.
‘വലിയ ഓണാഘോഷമൊന്നുമില്ല, എന്റെ അമ്മ മരിച്ചിട്ട് 40 കഴിഞ്ഞതേയുള്ളൂ. പക്ഷേ, എല്ലാവരേയും ഒന്ന് കാണാന്‍ വേണ്ടി വന്നതാണ്. കഴിഞ്ഞ ഓണത്തിന് എന്റെ അമ്മയുടെ കൂടെ ആയിരുന്നു. ഇപ്രാവശ്യം അമ്മയില്ലാത്തത് എനിക്കൊരു തീരാനഷ്ടമാണ്...’ എന്നു പറഞ്ഞ ശേഷം വാക്കുകള്‍ കിട്ടാതെ റോബിന്‍ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് റോബിന്റെ അമ്മ ബീന രാധാകൃഷ്ണൻ അന്തരിച്ചത്. ഏറെ നാളായി അർബുദ രോഗബാധിതയായിരുന്നു.