‘രണ്ട് ദിവസം കൊണ്ട് പഠിച്ചെടുത്ത് കളിച്ചതാണെന്ന് പറയില്ല... അടിപൊളി’: ജാസിയുടെ നൃത്ത വിഡിയോ വൈറൽ Social Media Influencer Jasim's Dance Video Goes Viral
എറണാകുളത്ത് നടന്ന ഒരു പരിപാടിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാസി അവതരിപ്പിച്ച നൃത്ത വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയും വൈറലാവുകയും ചെയ്തു. 'മാർഗഴി തിങ്കൾ അല്ലവാ' എന്ന ഗാനത്തിനാണ് ജാസി ചുവടുവെച്ചത്. ഇത് തൻ്റെ വലിയ സ്വപ്നങ്ങളിൽ ഒന്നാണെന്നും, താൻ ഒരു ക്ലാസിക്കൽ ഡാൻസർ അല്ലെങ്കിലും അറിയുന്ന രീതിയിൽ നൃത്തം അവതരിപ്പിക്കുകയാണെന്നും ജാസി പറഞ്ഞിരുന്നു. വിഡിയോക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്, പലരും ജാസിയുടെ പ്രകടനത്തെ അഭിനന്ദിച്ചു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാസിയുടെ നൃത്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. എറണാകുളത്തെ ഒരു പരിപാടിയിലാണ് ജാസിയുടെ നൃത്തം അരങ്ങേറിയത്. ‘എല്ലാവരും വരണം മറക്കല്ലേ’ എന്ന കുറിപ്പോടെ ദിവസങ്ങള്‍ക്കു മുന്‍പേ ഈ വാര്‍ത്ത ജാസി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
എന്തായാലും ജാസിയുടെ ഡാൻസ് വിഡിയോയ്ക്ക് വൻ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ. ‘മാർഗഴി തിങ്കൾ അല്ലവാ’ എന്ന ഗാനത്തിനാണ് ജാസി ചുവടുവച്ചത്. ‘കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച മൊതല്, നന്നായിട്ടുണ്ട് രണ്ട് ദിവസം കൊണ്ട് പഠിച്ചെടുത്ത് കളിച്ചതാണെന്ന് പറയില്ല അടിപൊളി ആയിട്ടുണ്ട്, സൂപ്പർബ് പെർഫോമൻസ്, ആരെയും കണ്ണ് ചിമ്മിക്കുന്ന ജാസിയുടെ അത്യുഗ്രൻ ക്ലാസിക്കൽ നൃത്തച്ചുവടുകൾ, നല്ലത് കണ്ടാൽ അഭിനന്ദിക്കണം’ എന്നാണ് ഒരാൾ കമന്റിട്ടത്.
നൃത്തം ആരംഭിക്കുന്നതിന് മുന്‍പ് ‘ഒരു വലിയ ആഗ്രഹം ഇന്ന് നിറവേറുകയാണ്’ എന്ന കുറിപ്പോടെ ജാസി വിഡിയോ പങ്കുവച്ചിരുന്നു. ‘ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു മൊമന്‍റാണ് ഇന്ന്. ഇതേ പോലെ കോസ്റ്റ്യൂം ഇടണം, ഇതേപോലെ ഒരുങ്ങണം ഒരു നല്ല സ്റ്റേജ് കിട്ടണം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി. ഞാന്‍ ഒരു ക്ലാസിക്കല്‍ ഡാന്‍സറല്ല. അറിയുന്നപോലെ ഡാന്‍സ് പഠിച്ചിട്ട്, ഒരു സെമിക്ലാസിക്കല്‍ ഡാന്‍സാണ് ഇന്ന് ചെയ്യുന്നത്. എല്ലാവരും പ്രാര്‍ഥിക്കണം പിന്തുണയ്ക്കണം’– ജാസി പറഞ്ഞു.