‘അമ്മയുടെ ആണ്ടാണ് ഏഴാം തീയതി, അതിനു മുൻപേ ഞാൻ പോകുമെന്നൊക്കെ പറയുമായിരുന്നു’: ഹൃദയം നൊന്ത് കുറിപ്പ് Actor Yadu Krishna Mourns Father's Passing with Heartfelt Tribute
നടൻ യദു കൃഷ്ണന്റെ പിതാവ് അടുത്തിടെ അന്തരിച്ചു. അമ്മയുടെ മരണാനന്തരമുള്ള ദുഃഖത്തിൽ കഴിയവെയാണ് അദ്ദേഹത്തിന്റ അച്ഛനും വിടപറഞ്ഞത്. അച്ഛന്റെ വിയോഗത്തിൽ അതീവ ദുഃഖിതനായ യദു, തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. അച്ഛൻ ആഗ്രഹിച്ചതുപോലെ എല്ലാത്തിനും സാക്ഷിയായി താനും അനുജനും ഉണ്ടായിരുന്നു എന്നും, അച്ഛന്റെ ശീലങ്ങളും ഇഷ്ടങ്ങളും തന്നിലും പകർന്നു കിട്ടിയതിനാൽ അച്ഛൻ എന്നിലൂടെ ഇനിയും ജീവിക്കുമെന്നും യദു കുറിച്ചു. ഈ പോസ്റ്റിന് നിരവധി പേരാണ് അനുശോചനം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നടൻ യദു കൃഷ്ണന്റെ പിതാവ് അന്തരിച്ചത്. അച്ഛന്റെ വേർപാടിൽ യദു പങ്കുവച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. അമ്മയുടെ വിയോഗത്തിന് പിന്നാലെ അച്ഛനും യാത്രയായതിന്റെ നോവാണ് യദുവിന്റെ കുറിപ്പിലുള്ളത്.
‘അമ്മയോടൊപ്പം അച്ഛനും ചേർന്നു. കഴിഞ്ഞ കുറച്ചുനാളുകളായി കിടപ്പായിരുന്നുവെങ്കിലും അങ്ങനെ പെട്ടെന്ന് പോകാനും മാത്രമുള്ള അസുഖങ്ങളൊന്നും അച്ഛന് ഉണ്ടായിരുന്നില്ല.അമ്മയുടെ ആണ്ടാണ് വരുന്ന ഏഴാം തിയതി, അതിനു മുൻപേ ഞാൻ പോകുമെന്നൊക്കെ പറയുമായിരുന്നെങ്കിലും, ഞങ്ങളാരും അതത്ര കാര്യമായിട്ടെടുത്തില്ല. ഈ കഴിഞ്ഞ ബുധനാഴ്ച പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും കഴിഞ്ഞ് കിടന്നതാ.
നിമിഷ നേരത്തിനുള്ളിൽ അച്ഛൻ പോയി. സുഖമരണം. അച്ഛൻ ആഗ്രഹിച്ചതുപോലെ എല്ലാത്തിനും സാക്ഷിയായി ഞാനും അനുജനും. ഒഴിമുറി എന്ന സിനിമ കണ്ടതിൽപ്പിന്നെ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു, അച്ഛന്റെ ശീലങ്ങൾ, ഇഷ്ടങ്ങൾ, രുചികൾ, പെരുമാറ്റം, സ്നേഹം, ഇതൊക്കെ തന്നെയാണ് എന്നിലുമുള്ളത് എന്ന്. അതുകൊണ്ട് അച്ഛന്റെ ശരീരം വിട്ടുപോയാലും, എന്നിലൂടെ അച്ഛൻ ഇനിയും ഇവിടെ ജീവിക്കും. ഉമ്മ. ആത്മ ശാന്തി അച്ഛാ’ – എന്നാണ് താരം കുറിച്ചത്.
താരത്തിന്റെ പോസ്റ്റിന് താഴെ സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധിയാളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.