‘പത്ത് വർഷം ഒരുമിച്ച് വളരെ സന്തോഷത്തോടെ അടിച്ചുപൊളിച്ചു ജീവിച്ചു, തീർച്ചയായും ആ വിഷമമുണ്ടാകും.’: മനസ്സ് തുറന്ന് ജീവ Jeeva Joseph Opens Up About Divorce from Aparna Thomas
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ജീവ ജോസഫും അപർണ തോമസും വിവാഹമോചനം നേടിയതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പത്ത് വർഷത്തെ സന്തോഷകരമായ ജീവിതത്തിന് ശേഷം പരസ്പര ധാരണയോടെയാണ് ഇരുവരും പിരിഞ്ഞത്. വിവാഹബന്ധം വേർപെടുത്തിയെങ്കിലും തങ്ങൾ ഇന്നും നല്ല സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നും ആ സൗഹൃദം മുൻപോട്ടു കൊണ്ടുപോകുമെന്നും ജീവ വ്യക്തമാക്കുന്നു.

ടെലിവിഷൻ പ്രേക്ഷകർക്കും സമൂഹമാധ്യമങ്ങൾക്കും പ്രിയങ്കരരായ ജീവ ജോസഫും അപർണ തോമസും വിവാഹബന്ധം വേർപെടുത്തിയത് ഏറെ ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. ഇപ്പോഴിതാ, വിവാഹമോചനത്തെക്കുറിച്ചും അപർണയുമായുള്ള നിലവിലെ സൗഹൃദത്തെക്കുറിച്ചും ജീവ തുറന്നുപറഞ്ഞതാണ് വൈറലാകുന്നത്.
‘‘തീർച്ചയായും ആ വിഷമമുണ്ടാകും. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ ഇന്നും നല്ല സുഹൃത്തുക്കളായി തുടരുന്നത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചു എന്നത് മാത്രമല്ല, എപ്പോഴും പരസ്പരം നല്ല സുഹൃത്തുക്കളായി തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോയതും. അതുകൊണ്ടുതന്നെ ഈ സൗഹൃദം ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പരസ്പരം സംസാരിച്ച് തന്നെയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. പത്ത് വർഷം ഒരുമിച്ച് വളരെ സന്തോഷത്തോടെ അടിച്ചുപൊളിച്ചു ജീവിച്ചു. അതിനുശേഷം എന്തൊക്കെയോ കാരണങ്ങളാൽ രണ്ടുപേർക്കും രണ്ട് വഴികളിലേക്ക് തിരിയേണ്ടി വന്നു. എങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദം ഇപ്പോഴും ശക്തമായിത്തന്നെയുണ്ട്’’.– സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫൈസൽ മലബാറുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് ജീവ പറഞ്ഞു.