ചങ്ക്സില്‍ മിയ ഖലീഫ എത്തില്ല. മലയാളത്തിലേക്കെന്നല്ല ഇന്ത്യന്‍ സിനിമകളിലേ നടി എത്തില്ല. ചങ്ക്സ് എന്ന മലയാളം ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് മിയ അഭിനയിക്കും എന്ന് ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു തന്നെയാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയയുടെ പ്രതിനിധികള്‍.

സണ്ണി ലിയോണിനെ പോലെ ഏറെ ആരാധകരുള്ള പോൺ താരം മിയ ഖലീഫ മലയാളത്തിലേക്കെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായത്. ഒമർ ലുലു സംവിധാനം ചെയ്‌ത ഹിറ്റ് ചിത്രം ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലായിരിക്കും മിയ മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക എന്നായിരുന്നു വാര്‍ത്ത.  എന്നാല്‍ ഒരു ഇന്ത്യന്‍ ചിത്രത്തിലും ഭാഗമാകുന്നില്ലെന്ന് മിയയുടെ വക്താവ് അറിയിച്ചതായി  റിപ്പോര്‍ട്ടുകളുണ്ട്.

ചങ്ക്സിലെ ആദ്യഭാഗത്തിലെ നായിക ഹണി റോസ് തന്നെയാവും രണ്ടാം ഭാഗത്തിലും നായിക. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് തീരുമാനമായിട്ടില്ല. ഏതായാലും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന മിയയുടെ പിന്മാറ്റത്തെ കുറിച്ച് സംവിധായകന്‍ പ്രതികരിച്ചിട്ടില്ല.

 

ADVERTISEMENT

സണ്ണി ലിയോണിനും മുമ്പേ! പോൺ താരം മിയ ഖലീഫ മലയാളത്തിലേക്ക്

ADVERTISEMENT
ADVERTISEMENT