ഫോൺ കമ്പനിയുടെ ഷോറൂം ഉദ്ഘാടനത്തിന് സണ്ണി ലിയോൺ കേരളത്തിലെത്തിയപ്പോൾ താരത്തിന് ലഭിച്ച സ്വീകരണം ഞെട്ടലോടെയാണ് കേരളക്കര കണ്ടത്. അന്നെല്ലാ ആരാധകരും സണ്ണിയോട് ആവശ്യപ്പെട്ടത് ഇതാണ്, ഒരു മലയാളം സിനിമയിലെങ്കിലും അഭിനയിക്കണം എന്ന്. എന്നാലിതാ സണ്ണിക്കും മുമ്പേ കേരളത്തിലെ ആരാധകർക്കിടയിലേക്ക് പോൺ താരം മിയ ഖലീഫ എത്തുന്നു. ഒമർ ലുലു സംവിധാനം ചെയ്‌ത ചങ്ക്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരിക്കും മിയ മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക.
വാർത്ത ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാരക്ടർ റോളിലായിരിക്കും മിയ എത്തുകയെന്നാണ് ഒമർ ലുലു പറയുന്നു. ചങ്ക്സ് 2: ദി കൺക്ലൂഷൻ എന്നായിരിക്കും ചിത്രത്തിന്റെ പേര്.ബോളിവുഡ് കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. പ്രൊജക്‌ടിനോട് മിയ അനുകൂലമായി പ്രതികരിച്ചെങ്കിലും ഇനി അവസാനവട്ട ചർച്ചകൾ പൂർത്തിയാകേണ്ടതുണ്ട്.
ആദ്യഭാഗത്തിലെ നായിക ഹണി റോസ് തന്നെയാവും രണ്ടാം ഭാഗത്തിലും നായിക. എന്നാൽ മറ്റൊരു പ്രധാന കഥാപാത്രമായി മിയയും ചിത്രത്തിലെത്തും. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് തീരുമാനമായിട്ടില്ല. ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത ചിത്രം. ഈ വിഷു റിലീസിന് ശേഷമാകും ചങ്ക്സ് 2 വിലേക്ക് കടക്കുക.