മോഹൻലാൽ ചിത്രം ലൂസിഫറിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. യുവ സൂപ്പർതാരം പൃഥ്വിരാജ് ഇതാദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാലേട്ടൻ നായകനായി എത്തുന്നു എന്നത് തന്നെയാണ് ആ കാത്തിരിപ്പിന് ആക്കം കൂട്ടുന്നത്. ഇപ്പോഴിതാ ആരാധകർക്ക് ഇരട്ടി ആവേശം പകർന്ന്

മോഹൻലാൽ ചിത്രം ലൂസിഫറിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. യുവ സൂപ്പർതാരം പൃഥ്വിരാജ് ഇതാദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാലേട്ടൻ നായകനായി എത്തുന്നു എന്നത് തന്നെയാണ് ആ കാത്തിരിപ്പിന് ആക്കം കൂട്ടുന്നത്.

ഇപ്പോഴിതാ ആരാധകർക്ക് ഇരട്ടി ആവേശം പകർന്ന് സിനിമയുടെ ടൈറ്റില്‍ ഫോണ്ട് മോഹൻലാൽ പുറത്തിറക്കിയിരിക്കുകയാണ്. ദീപക് ദേവിന്റെ കിടിലൻ സംഗീത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ടൈറ്റിൽ ഫോണ്ട് അവതരണം.

ADVERTISEMENT

മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ ഫോണ്ട് വിഡിയോ പുറത്തു വിട്ടത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകർ വിഡിയോ ഏറ്റെടുക്കുകയും ചെയ്തു.

നടന്‍ മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

ADVERTISEMENT

നേരത്തെ ലൂസിഫറിന്റെ പൂർത്തിയായ തിരക്കഥയുമായി പൃഥ്വിരാജ്, മോഹൻലാലിനെ സന്ദർശിച്ചിരുന്നു. തിരക്കഥ വായിച്ച ശേഷം മോഹൻലാൽ പറഞ്ഞത്–‘ ലൂസിഫർ വളരെ നല്ല സിനിമയായിരിക്കും. അതിന്റെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകൾ ഉണ്ട്. വലിയ മഹത്തായ സിനിമയൊന്നുമല്ല, സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റർടെയ്നർ. എന്റർടെയ്നർ ഉണ്ടാക്കാൻ അത്ര എളുപ്പമൊന്നുമല്ല, എല്ലാ രീതയിലും മികച്ച സിനിമയായിരിക്കും ലൂസിഫർ.’

ADVERTISEMENT
ADVERTISEMENT