‘ഞങ്ങളെ സിനിമയിൽ നിന്നും ഇല്ലാതാക്കിയേക്കാം’; ഈ ചങ്കൂറ്റം തങ്ങളുടെ കുട്ടുകാരിക്കു വേണ്ടിയെന്ന് രമ്യ നമ്പീശൻ
താരസംഘടനയായ അമ്മയിലെ പിളർപ്പും ഭൂകമ്പവുമൊന്നും അടുത്തകാലത്തൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത ജനറൽ ബോഡിയുടെ തീരുമാനവും തുടർന്നുള്ള നടിമാരുടെ രാജിയും വലിയ പൊല്ലാപ്പുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. നടിയെ അക്രമിച്ച കേസിലെ കുറ്റാരോപിതനെ സംരക്ഷിക്കുന്ന അമ്മയുടെ ‘ചിറ്റമ്മ’

താരസംഘടനയായ അമ്മയിലെ പിളർപ്പും ഭൂകമ്പവുമൊന്നും അടുത്തകാലത്തൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത ജനറൽ ബോഡിയുടെ തീരുമാനവും തുടർന്നുള്ള നടിമാരുടെ രാജിയും വലിയ പൊല്ലാപ്പുകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
നടിയെ അക്രമിച്ച കേസിലെ കുറ്റാരോപിതനെ സംരക്ഷിക്കുന്ന അമ്മയുടെ ‘ചിറ്റമ്മ’ നയമാണ് അമ്മയിലെ പെൺമക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്മയിൽ നിന്നും രാജിവച്ച നടിമാരില്‍ ഒരാളായ രമ്യ നമ്പീശൻ.
ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ഞെട്ടിക്കുന്നതായിരുന്നുവെന്നാണ്നടി രമ്യ നമ്പീശന്റെ പ്രതികരണം . ബലാത്സംഗക്കേസിൽ പ്രതിയാണ് അദ്ദേഹം. വിചാരണക്കായി കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദിലീപിനെ തിരിച്ചെടുത്തുകൊണ്ടുള്ള സംഘടനയുടെ തീരുമാനത്തെ ഒട്ടും തന്നെ അംഗീകരിക്കാനാകില്ലെന്നും രമ്യ പറയുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രമ്യ നിലപാട് വ്യക്തമാക്കുന്നത്.
`ഞാൻ പത്ത് വർഷമായി 'അമ്മ'യുടെ ഭാഗമായിരുന്നു. ആദ്യമൊക്കെ ഞങ്ങൾ മീറ്റിംഗുകൾക്ക് പോകുക മാത്രമാണ് ചെയ്തിരുന്നത്. ആരും ഞങ്ങളുടെ അഭിപ്രായം ചോദിക്കാറില്ല. വലിയ താരങ്ങൾക്ക് പറയാനുള്ളത് കേൾക്കും. പിന്നീട് ഇത് ഒരു തരം അടിച്ചമർത്തലാണെന്ന് മനസിലായി. എനിക്കും ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ ഒന്നും ചോദിക്കാൻ പാടില്ലായിരുന്നു. അതാണ് ഡബ്ല്യൂ സി സി എന്ന സംഘടന രൂപീകരിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. എന്നാൽ 'അമ്മ'യുടെ എതിർചേരി ആയിട്ടല്ല അത് രൂപീകരിച്ചത്. ഒപ്പം പ്രവർത്തിക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം`.- രമ്യ പറയുന്നു.
`എന്നെ പോലൊരു നടിക്ക് അമ്മയിൽ നിന്നും രാജിവയ്ക്കുക എന്നത് അത്ര ലഘുവായ കാര്യമല്ല. മലയാള സിനിമയിലെ വൻതാരങ്ങളോട് ഏറ്റു മുട്ടുന്നത് അവരുടെ സിനിമാ ജീവിതത്തെ ഉറപ്പായും ബാധിക്കും. സിനിമയിൽ നിന്നും പൂർണമായി ഇല്ലാതാകാനും ഇത് കാരണമാകും. പക്ഷേ ചങ്കൂറ്റം ഒന്ന് മാത്രമാണ് ഇത്തരമൊരു ധീരമായ തീരുമാനത്തിന് പ്രേരിപ്പിച്ചത്.
ഞാനും റിമയും ഗീതുവും എന്നും കൂട്ടുകാരിക്ക് വേണ്ടി നിലകൊള്ളാൻ ആഗ്രഹിക്കുന്നവരാണ്. അവൾക്ക് നീതി ലഭിക്കുന്നതു വരെ പോരാടാൻ ഉറച്ചാണ് ഇവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. രമ്യയെ സംബന്ധിച്ചിടത്തോളം സ്വന്തം നിലനിൽപ്പ് കാര്യമാക്കുന്നില്ല. 'ഭാവിയെക്കുറിച്ച് ആശങ്കകളില്ല.എനിക്ക് നിശബ്ദയായിരിക്കാൻ പറ്റില്ല'– രമ്യ നയം വ്യക്തമാക്കുന്നു.
‘എന്നാൽ മറ്റ് പലർക്കും ആ ഭയം ഉണ്ടെന്ന് വ്യക്തമാണ്. 'അമ്മ'യിൽ ഭാഗമായാൽ മാത്രമേ ഉയർച്ച ഉണ്ടാകൂ എന്ന് കരുതി ആരും മാറി നിൽക്കരുത്. അമ്മയിലെ നിലവിലെ പുരുഷമേൽക്കോയ്മയ്ക്കെതിരെ കൂടുതൽ സത്രീ ശബ്ദം ഉയരേണ്ടതുണ്ട്. ആരും പേടിച്ച് പിന്തിരിയരുത’–'.രമ്യ അഭ്യര്‍ത്ഥിക്കുന്നു.
ഇത്രയൊക്കെ സംഭവവികാസങ്ങൾ ഉണ്ടായിട്ടും അമ്മ സ്വീകരിക്കുന്ന നിലപാട് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഞെട്ടിക്കുന്നതും വിഷമിപ്പിക്കുന്നതുമാണ് ഇത്. എന്താണ് ഇതിന് പിന്നിൽ എന്ന് അറിയില്ല.പക്ഷേ ഞങ്ങൾ തളരില്ല. പോരാട്ടം തുടരും. ഇത് ഞങ്ങൾ കുറച്ചുപേർക്ക് മാത്രമായുള്ള പോരാട്ടമല്ല, സിനിമയിലെ എല്ലാ സ്ത്രീകൾക്ക് വേണ്ടിയാണ് ഇത്. വരാനിരിക്കുന്ന തലമുറയ്ക്ക് വേണ്ടിയുള്ളതാണ്. ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങൾ സന്തോഷവതികളാണ്’.–രമ്യയുടെ ധീരമായ വാക്കുകൾ.