കാലത്തിനു മായ്ക്കാനാകാത്ത ഓർമ്മകൾ നൽകി വിടവാങ്ങിയ കലാഭവൻ മണിയുടെ ജീവിതം ഇനി അഭ്രപാളികൾ പറയും. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രേക്ഷക പ്രതീക്ഷയേറ്റി ചിത്രത്തിൽ നിന്നും ആദ്യ ഗാനമെത്തി. കലാഭവൻ മണി തന്നെ

കാലത്തിനു മായ്ക്കാനാകാത്ത ഓർമ്മകൾ നൽകി വിടവാങ്ങിയ കലാഭവൻ മണിയുടെ ജീവിതം ഇനി അഭ്രപാളികൾ പറയും. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രേക്ഷക പ്രതീക്ഷയേറ്റി ചിത്രത്തിൽ നിന്നും ആദ്യ ഗാനമെത്തി.

ADVERTISEMENT

കലാഭവൻ മണി തന്നെ ആലപിച്ച ‘ആരോരുമാവാത്ത കാലത്ത് ഞാനന്ന് ഒാട്ടിനടന്നവണ്ടി’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ റീമിക്സാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയിൽ മണിയുടെ വേഷം ചെയ്യുന്നത്.

ADVERTISEMENT

ഗാനമേള വേദികളിലും മണിയുടെ സ്റ്റേജ് ഷോകളിലുമെല്ലാം നിറ‍ഞ്ഞു നിന്നിരുന്ന ഈ ഗാനത്തെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. യൂ ട്യൂബിലും സമൂഹ മാധ്യമങ്ങളിലും വൻ വരവേൽപ്പാണ് ഗാനത്തിന് ലഭിക്കുന്നത്.

ADVERTISEMENT

ദാരിദ്ര്യത്തില്‍ വളര്‍ന്ന ഒരു യുവാവ്. ചെറുപ്പം മുതല്‍തന്നെ അവന്‍ കലയെ സ്‌നേഹിച്ചു. പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ചുതുടങ്ങി. അങ്ങനെ വളര്‍ന്ന് അത് മനുഷ്യനെയും മറ്റുപലതിനെയും അനുകരിക്കുന്നതിലേക്കുയര്‍ന്നു. അത് ചെന്നെത്തുന്നത് അഭ്രപാളികളില്‍. ഈ കാലയളവില്‍ വന്നു ചേര്‍ന്ന സൗഭാഗ്യങ്ങള്‍, പ്രണയം... വലിയ നിലയിലേക്കുയര്‍ന്നിട്ടും നേരിട്ട അവഗണന, തിക്താനുഭവങ്ങള്‍... ഇതെല്ലാം കോര്‍ത്തിണക്കിയാണ് സിനിമ ഒരുങ്ങുന്നത്.

സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.കഥ: വിനയന്‍, തിരക്കഥ, സംഭാഷണം: ഉമ്മര്‍ കാരിക്കാട്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു.

ADVERTISEMENT