ഡോർ തുറന്നിട്ടും ഇറങ്ങിയില്ല, ഇറങ്ങിയിട്ടും ഡോർ അടച്ചില്ല! ഷാഹിദിനെതിരെ വിമർശനം: വിഡിയോ
ബോളിവുഡിന്റെ ‘ക്യൂട്ട് ഹീറോ’ ആണ് ഷാഹിദ് കപൂർ. താരത്തിന്റെ വരാനിരിക്കുന്ന പുത്തൻ ചിത്രം ‘കബീർ സിങ്ങി’നു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ, മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഷാഹിദിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
വിമാനത്താവളത്തിലെത്തിയ താരം, താൻ വന്ന കാറിന്റെ ഡോർ തുറന്നിട്ടും പുറത്തേക്കിറങ്ങാതെ കുറേ നേരം കാറിനുള്ളിൽ തന്നെയിരുന്ന് ബാഗ് പാക്ക് ചെയ്യുന്നതാണ് വിഡിയോയുടെ തുടക്കം. ശേഷം പുറത്തിറങ്ങി, ഡോര്‍ അടക്കാൻ കൂട്ടാക്കാതെ തന്നെ ഷാഹിദ് വിമാനത്താവളത്തിനുള്ളിലേക്കു നടന്നു.
ADVERTISEMENT
ഇതാണ് സാമൂഹ്യമാധ്യമങ്ങില്‍ വിമര്‍ശനത്തിനു കാരണമായിരിക്കുന്നത്. അഹങ്കാരിയെന്നാണ് ചിലര്‍ പറയുന്നത്. സ്വന്തം കാറിന്റെ ഡോര്‍ അടക്കുകയെന്നത് സാമാന്യ മര്യാദയാണെന്നും ചിലര്‍. ഇതിനോടകം നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്ത് കണ്ടത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT