‘ഓർക്കാതിരിക്കാൻ പറ്റുന്നില്ല സുഹൃത്തേ നിന്നെ...’: പ്രിയപ്പെട്ടവന്റെ അന്ത്യയാത്രയിൽ ഹൃദയം നുറുങ്ങി മമ്മൂട്ടി
പ്രിയസുഹൃത്തും സഹപ്രവർത്തകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ ഹൃദയം നൊന്ത് നടൻ മമ്മൂട്ടി. ശ്രീനിവാസനൊപ്പമുള്ള തന്റെ ഒരു പഴയകാല ചിത്രം പങ്കുവച്ച് ‘ഓർക്കാതിരിക്കാൻ പറ്റുന്നില്ല സുഹൃത്തേ നിന്നെ...’ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ശ്രീനിവാസന്റെ കണ്ടനാട്ടെ വീട്ടിലും ഭൗതിക ശരീരം പൊതുദർശനത്തിന്

പ്രിയസുഹൃത്തും സഹപ്രവർത്തകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ ഹൃദയം നൊന്ത് നടൻ മമ്മൂട്ടി. ശ്രീനിവാസനൊപ്പമുള്ള തന്റെ ഒരു പഴയകാല ചിത്രം പങ്കുവച്ച് ‘ഓർക്കാതിരിക്കാൻ പറ്റുന്നില്ല സുഹൃത്തേ നിന്നെ...’ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ശ്രീനിവാസന്റെ കണ്ടനാട്ടെ വീട്ടിലും ഭൗതിക ശരീരം പൊതുദർശനത്തിന് വച്ച കൊച്ചി ടൗൺ ഹാളിലും ഏറെ വേദനയോടെ ദീർഘനേരം മമ്മൂട്ടി ഉണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ 8.30നാണ് മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറയുന്നത്.