പേടിക്കാൻ റെഡിയാകൂ, ‘ലിസ’ ത്രീഡിയിൽ! ട്രെയിലര്‍ ഹിറ്റ്
മലയാളത്തിൽ, ഹൊറർ സിനിമകളുടെ പട്ടികയിൽ പ്രധാന നിരയിലുള്ള ചിത്രങ്ങളിൽ ഒന്നാണ് ‘ലിസ’. പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ലിസ വർഷങ്ങൾക്കു ശേഷം വീണ്ടും സ്ക്രീനിലെത്തുന്നു. അതേ പേരില്‍ ഒരു പുതിയ ചിത്രം എന്നതാണ് ഹൈലൈറ്റ്. തമിഴ്താരം അഞ്ജലിയാണ് പുതിയ ലിസയിൽ നായിക. ചിത്രത്തിന്റെ ട്രെയിലര്‍ എത്തി.
ബേബി സംവിധാനം ചെയ്ത പഴയ ലിസയുടെ ആദ്യ ഭാഗത്തില്‍ സീമയും രണ്ടാം ഭാഗമായ ‘വീണ്ടും ലിസ’യില്‍ ശാരിയുമായിരുന്നു ലിസയായി എത്തിയത്.
ADVERTISEMENT
ത്രീ ഡി ചിത്രമായാണ് പുതിയ ലിസ ഒരുക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുന്ന ചിത്രം രാജു വിശ്വനാഥ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഹൊറർ പശ്ചാത്തലത്തിൽ, പുത്തൻ സാങ്കേതികതയുടെ സഹായത്തോടെ ലിസ വീണ്ടുമെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഇരട്ടിയാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT