‘ലക്ഷ്വറി ഇല്ലാതെയാണ് അച്ഛൻ ഞങ്ങളെ വളർത്തിയത്; അതുകൊണ്ട് പണം അനാവശ്യമായി ചെലവാക്കാൻ മടിയാണ്!’
അഞ്ചു വര്‍ഷം മുമ്പാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെ ലൊക്കേഷനിൽ നിന്ന് ‘വനിത’യുടെ കവർഷൂട്ടിനായി കീർത്തി വന്നു. ‘എനിക്ക് അമ്മയെ പോലെ മികച്ചൊരു നടിയാകണമെന്നു’ മോഹിച്ച തനി അമ്മക്കുട്ടി. ആദ്യ സിനിമയുടെ ആകാംക്ഷ ഓരോ വാക്കിലും നക്ഷത്രം പോലെ മിന്നി. ഒടുവിൽ, ഇനിയും വൈകിയാൽ ‘പ്രിയനങ്കിൾ വഴക്കു
അഞ്ചു വര്‍ഷം മുമ്പാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെ ലൊക്കേഷനിൽ നിന്ന് ‘വനിത’യുടെ കവർഷൂട്ടിനായി കീർത്തി വന്നു. ‘എനിക്ക് അമ്മയെ പോലെ മികച്ചൊരു നടിയാകണമെന്നു’ മോഹിച്ച തനി അമ്മക്കുട്ടി. ആദ്യ സിനിമയുടെ ആകാംക്ഷ ഓരോ വാക്കിലും നക്ഷത്രം പോലെ മിന്നി. ഒടുവിൽ, ഇനിയും വൈകിയാൽ ‘പ്രിയനങ്കിൾ വഴക്കു
അഞ്ചു വര്‍ഷം മുമ്പാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെ ലൊക്കേഷനിൽ നിന്ന് ‘വനിത’യുടെ കവർഷൂട്ടിനായി കീർത്തി വന്നു. ‘എനിക്ക് അമ്മയെ പോലെ മികച്ചൊരു നടിയാകണമെന്നു’ മോഹിച്ച തനി അമ്മക്കുട്ടി. ആദ്യ സിനിമയുടെ ആകാംക്ഷ ഓരോ വാക്കിലും നക്ഷത്രം പോലെ മിന്നി. ഒടുവിൽ, ഇനിയും വൈകിയാൽ ‘പ്രിയനങ്കിൾ വഴക്കു
അഞ്ചു വര്‍ഷം മുമ്പാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെ ലൊക്കേഷനിൽ നിന്ന് ‘വനിത’യുടെ കവർഷൂട്ടിനായി കീർത്തി വന്നു. ‘എനിക്ക് അമ്മയെ പോലെ മികച്ചൊരു നടിയാകണമെന്നു’ മോഹിച്ച തനി അമ്മക്കുട്ടി. ആദ്യ സിനിമയുടെ ആകാംക്ഷ ഓരോ വാക്കിലും നക്ഷത്രം പോലെ മിന്നി. ഒടുവിൽ, ഇനിയും വൈകിയാൽ ‘പ്രിയനങ്കിൾ വഴക്കു പറയും’ എന്നു പറഞ്ഞ് ലൊക്കേഷനിലേക്കുള്ള വണ്ടിയില്‍ ഒാടിക്കയറി.
‘സുരേഷ് കുമാറിന്റെയും മേനകയുടെയും മകൾക്ക് മലയാളസിനിമ കൈനിറയെ കിട്ടില്ലേ...’ എന്നു പറഞ്ഞവരെ ഞെട്ടിച്ചു കൊണ്ട് രണ്ടേ രണ്ടു മലയാള സിനിമകൾക്കു ശേഷം കീർത്തി തെലുങ്കിലേക്കും തമിഴിലേക്കും പോയി. മലയാളത്തിന്റെ നായിക അങ്ങനെ തെന്നിന്ത്യയുടെ നായികയായി. അന്ന് കുഞ്ഞു സ്വപ്നങ്ങൾ മാത്രം കണ്ട കീര്‍ത്തി ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും േനടി.
ഇന്ന് ചെന്നൈയിലെ ആഡംബര ഹോട്ടലിന്റെ മുറ്റത്തേക്കു വന്നു നിന്നത് ഒന്നരക്കോടിയുെട വോൾവോ എക്സ് 90. കാറ്റിന്റെ കൈകളില്‍ കിടന്ന് പാറി പറക്കുന്ന മുടിയൊതുക്കി കീർത്തി സുരേഷ് ഇറങ്ങി വന്നു.
വീട്ടിലെ ‘താമര’ മെട്രോക്കുട്ടി ആയപ്പോൾ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ് ?
കുറച്ചു കൂടി ബോൾഡായി എന്നല്ലാതെ ചെന്നൈ നഗരം എന്നിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടില്ല. ഇവിടെ എത്തിയതോടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു തന്നെ ചെയ്തു തുടങ്ങി. അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാനൊന്നും നിന്നില്ല. കഥ കേൾക്കുന്നതും തിരഞ്ഞെടുക്കുന്നതും ഒറ്റയ്ക്കാണ്.
ആദ്യകാലങ്ങളിൽ ഇങ്ങനെ തീരുമാനമെടുക്കൽ വലിയ ടെൻഷൻ ഉണ്ടാക്കിയിരുന്നു. ഒന്നും അറിയില്ല. എടുത്ത ചില തീരുമാനങ്ങൾ തെറ്റിപ്പോയിരുന്നു. ഇപ്പോൾ ശരിയും തെറ്റും തിരിച്ചറിയാം. നമുക്കു മുന്നിലിരിക്കുന്നവരുടെ സ്വഭാവവും ലക്ഷ്യവും തിരിച്ചറിയാൻ തുടങ്ങി. മൂന്നു നാലു വർഷം കൊണ്ടാണ് എല്ലാം ശരിയായത്. സ്വന്തമായി തീരുമാനമെടുക്കാൻ പറ്റണം, ഒറ്റയ്ക്ക് ജീവിക്കണം ഇതൊക്കെ പണ്ടേയുള്ള ആഗ്രഹമാണ്. ഇപ്പോഴാണത് നേടിയത്. ഒറ്റയ്ക്കു താമസിക്കുന്നതോടെ കൂടുതൽ ഉത്തരവാദിത്വം ഉള്ള ആളാകും. ഒരു കുടുംബത്തിന്റെ ‘നാഥി.’ ഞാനിവിടെ ഒറ്റയ്ക്കാണല്ലോ എന്ന ടെൻഷനൊന്നും അച്ഛനും അമ്മയ്ക്കും ഇല്ല.
ലക്ഷ്വറി ഇല്ലാതെയാണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. സാധാരണ കുട്ടികളെ പോലെ മതി എന്നാണു പറഞ്ഞിരുന്നത്. അച്ഛനും അമ്മയും ജീവിച്ചതും അതുപോലെ തന്നെയായിരുന്നു. അതുകൊണ്ടാകും എനിക്കും പണം അനാവശ്യമായി ചെലവാക്കാൻ മടിയാണ്.
സർപ്രൈസ് കൊടുക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. ആദ്യം വാങ്ങിയത് കാറാണ്. ആഡംബരത്തേക്കാൾ സേഫ്റ്റി നോക്കിയാണ് വോൾവോ എടുത്തത്. കാർ വാങ്ങിയ വിവരം അച്ഛനോടും അമ്മയോടും പറഞ്ഞില്ല. ഒരു ദിവസം ഫോൺ ചെയ്ത് രണ്ടു പേരോടും വേഗം ചെന്നൈയ്ക്ക് വരാൻ പറഞ്ഞു. കാര്യം എന്താണെന്നു പറഞ്ഞില്ല. പിറ്റേ ദിവസം രാവിലെ രണ്ടുപേരെയും കാറിനു മുന്നിൽ നിർത്തി.
ഫ്ളാറ്റ് വാങ്ങിയതും അങ്ങനെയായിരുന്നു. ആദ്യം ഞാൻ വടപളനിയിലെ ഒരു വീട്ടിലാണു താമസിച്ചിരുന്നത്. നഗരത്തിൽ നിന്നൊക്കെ ഒഴിഞ്ഞ്, കർട്ടൻ നീക്കിയാല്‍ കടൽ കാണാവുന്ന സ്ഥലത്ത് ഒരു ഫ്ളാറ്റ് സ്വന്തമാക്കണം എന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് സുന്ദരമായ കടൽത്തീരം കാണാവുന്ന നീലാങ്കരൈയിലെ ഫ്ലാറ്റിലേക്കു മാറിയത്. വാങ്ങിയതും ഇന്റീരിയർ ചെയ്യിക്കുന്നതും ഒന്നും വീട്ടിൽ അറിയിച്ചില്ല. മാസങ്ങൾ വേണ്ടിവന്നു എല്ലാം ശരിയാക്കിയെടുക്കാൻ. ഒരു വശത്ത് സിനിമയുടെ തിരക്ക്. ഒപ്പം ഫ്ലാറ്റിന്റെ പണികൾ.
എല്ലാം കഴിഞ്ഞ് ഞാൻ വീട്ടിലേക്കു വിളിച്ചു പറഞ്ഞു, ‘അച്ഛാ ഒന്നു കൂടി ചെന്നൈയ്ക്ക് വാ, മറ്റൊരു സർപ്രൈസുണ്ട്...’ തീരുമാനമെടുക്കുന്നതിനു മുൻപ് ഇതെല്ലാം ഒറ്റയ്ക്കെങ്ങനെ ചെയ്യും എന്നോർത്തു കൊണ്ടിരിക്കും. വാങ്ങിച്ചു കഴിഞ്ഞാൽ അതിന്റെ പൊസിറ്റിവ് വശം മാത്രമേ കാണൂ. ഞാൻ ചെയ്യുന്നത് നല്ല കാര്യമാണ് എന്നവർക്ക് ഉറപ്പുണ്ട്.