സോഷ്യൽ മീഡിയയിൽ തിളങ്ങി ‘ഗോൾഡൻ ഗേൾസ്’! അമ്മയ്ക്കും അപ്പച്ചിക്കുമൊപ്പം കൺമണിക്കുട്ടി
സോഷ്യൽ മീഡിയയിൽ അമ്മയ്ക്കും അപ്പച്ചിക്കുമൊപ്പം തിളങ്ങി കിയാര. അമ്മ മുക്തയ്ക്കും അപ്പച്ചി റിമിക്കുമൊപ്പമുള്ള കിയാര എന്ന കൺമണിയുടെ മനോഹര ചിത്രം ഇതിനകം വൈറലാണ്.
റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്ത ജോർജിന്റെ ജീവിത പങ്കാളഇ. ഇവരുടെ മകളാണ് കിയാര. മകളെക്കുറിച്ചുള്ള പുതിയ വിശേഷങ്ങളും മകളുടെ ചിത്രങ്ങളും മുക്തയും കൺമണിക്കുട്ടിയുടെ പുത്തൻ വിശേഷങ്ങൾ റിമിയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്.
ADVERTISEMENT
നടി ഭാമയുടെ വിവാഹവിരുന്നിന് വേണ്ടി മൂവരും ഒരുങ്ങി നിൽക്കുന്നതിന്റെ ചിത്രമാണ് ഇത്. ഒരേ കളറിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് മൂവരും റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയത്. മുക്തയാണ് ചിത്രം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. ‘ഗോൾഡൻ ഗേൾസ്’ എന്നാണ് ചിത്രത്തിനൊപ്പം മുക്ത കുറിച്ചത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT