‘എന്റെ ബിഗ് ബ്രദറിന് ജൻമദിനാശംസകൾ... മനോഹരമായ ഒരു വർഷമാകട്ടെ...’! പൃഥ്വിരാജിന് ജൻമദിനാശംസകൾ നേർന്ന് നസ്രിയ
പൃഥ്വിരാജിന് ജൻമദിനാശംസകൾ നേർന്ന് നസ്രിയ നസീം.
‘ജന്മദിനാശംസകൾ പ്രിയ സഹോദരാ… നമ്മുടെ ഈ സൗഹൃദം ഞാനിഷ്ടപ്പെടുന്നു. നിങ്ങളെനിക്ക് കുടുംബം പോലെയാണ്. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും…. എനിക്കൊരിക്കലും ഇല്ലാതെ പോയ ബിഗ് ബ്രദർ. നിങ്ങളായിരിക്കുന്നതിന് നന്ദി, ഒരിക്കലും മാറരുത്. എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. നിങ്ങളെയും സുപ്പുവിനെയും അല്ലിയേയും സ്വന്തമെന്ന പോൽ സ്നേഹിക്കുന്നു. മനോഹരമായൊരു വർഷമാകട്ടെ ബ്രദർ’.– പൃഥ്വിക്കും ഫഹദിനും സുപ്രിയയ്ക്കും ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചു.
ADVERTISEMENT
പൃഥ്വിയുടെയും ഫഹദിന്റെയും കുടുംബങ്ങൾ തമ്മില്‍ സിനിമയ്ക്കപ്പുറം അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. ഇവരുടെ കൂടിച്ചേരലുകളുടെ ചിത്രങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT