‘ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്നതാ ഒന്നും അറിയില്ല’! മനോഹരമായ ചിത്രവും രസകരമായ കുറിപ്പുമായി ആന്റണി വർഗീസ്
മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രവും രസകരമായ കുറിപ്പുമായി നടൻ ആന്റണി വർഗീസ്. ആന്റണിയുടെ സഹോദരിയും അളിയനും ചിത്രത്തിലുണ്ട്.
‘വീട്ടിൽ മുഴുവൻ അഭിനേതാക്കളാ, അമ്മയുടെ പിന്നിൽ രണ്ടുപേരെ കണ്ടാ, അളിയനും പെങ്ങളും, ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്നതാ ഒന്നും അറിയില്ല’ എന്നാണ് ചിത്രത്തോടൊപ്പം ആന്റണി കുറിച്ചിരിക്കുന്നത്.
ADVERTISEMENT
നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാൻ എന്നിങ്ങനെ നിരവധി സിനിമകളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT