‘വളരെ കഷ്ടമാണ് ഇത്, മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം’: വിഡിയോ പങ്കുവച്ച് സുരേഷ് കുമാര്‍
കീര്‍ത്തി സുരേഷും സുഹൃത്ത് ഫര്‍ഹാന്‍ ബിന്‍ ലിഖായത്തും വിവാഹിതരാകുന്നുവെന്ന വാർത്ത വ്യാജമാണെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണെന്നും കീർത്തിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാര്‍. ഫര്‍ഹാനൊപ്പമുള്ള കീര്‍ത്തിയുടെ ചിത്രം

കീര്‍ത്തി സുരേഷും സുഹൃത്ത് ഫര്‍ഹാന്‍ ബിന്‍ ലിഖായത്തും വിവാഹിതരാകുന്നുവെന്ന വാർത്ത വ്യാജമാണെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണെന്നും കീർത്തിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാര്‍.
ഫര്‍ഹാനൊപ്പമുള്ള കീര്‍ത്തിയുടെ ചിത്രം പ്രചരിച്ചതിന് പിന്നാലെ ഇത് തന്റെ സുഹൃത്താണെന്ന് വെളിപ്പെടുത്തി കീര്‍ത്തിയും രംഗത്തെത്തിയിരുന്നു.
‘ആ പയ്യന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രം ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കി. അത് മറ്റുള്ളവര്‍ ഏറ്റുപിടിച്ചു.
ഇക്കാര്യം ചോദിച്ച് നിരവധി പേര്‍ എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എനിക്കും അറിയാവുന്ന പയ്യനാണ് ഫര്‍ഹാന്‍. അവനും കുടുംബമില്ലേ ? അവനും മുന്നോട്ട് ജീവിതമില്ലേ ? ഇത് മോശം പ്രവണതയാണ്. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’. – ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോയിൽ സുരേഷ് കുമാർ പറഞ്ഞു.