‘വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിച്ചേട്ടനുമായി എനിക്കുണ്ടായിരുന്നത്’: ആദരാഞ്ജലികൾ നേർന്ന് മോഹൻലാൽ
അന്തരിച്ച നടൻ പൂജപ്പുര രവിയ്ക്ക് ആദരാഞ്ജലികൾ നേർന്ന് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ‘വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിച്ചേട്ടനുമായി എനിക്കുണ്ടായിരുന്നത്. അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു അദ്ദേഹം.

അന്തരിച്ച നടൻ പൂജപ്പുര രവിയ്ക്ക് ആദരാഞ്ജലികൾ നേർന്ന് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ.
‘വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിച്ചേട്ടനുമായി എനിക്കുണ്ടായിരുന്നത്. അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു അദ്ദേഹം. നാലായിരത്തോളം നാടകങ്ങളിലൂടെ,
എണ്ണൂറിൽപ്പരം സിനിമകളിലൂടെ, ലക്ഷക്കണക്കിന് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രതിഭ. മലയാളം എന്നെന്നും ഓർക്കുന്ന ഒട്ടനവധി സിനിമകളിൽ അദ്ദേഹത്തോടെപ്പം അഭിനയിക്കാൻ സാധിച്ചു. രവിച്ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’.– മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
മലയാളത്തിന്റെ പ്രിയനടൻ പൂജപ്പുര രവി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 84 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിലായിരുന്നു പൂജപ്പുര രവി താമസിച്ചിരുന്നത്. ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം.
നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച പൂജപ്പുര രവി ഹാസ്യനടനായും സ്വഭാവനടനായും തിളങ്ങി. 2016ൽ പുറത്തിറങ്ങിയ ‘ഗപ്പി’യാണ് അവസാന ചിത്രം.
ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തിൽ നടി ആയിരുന്നു. മക്കൾ ലക്ഷ്മി, ഹരികുമാർ.