നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ഏറ്റവും പുതിയ ലുക്ക് ആഘോഷമാക്കി ആരാധകർ. ക്ലീൻ ഷേവ് ചെയ്ത് കൂടുതൽ ചെറുപ്പമായ പൃഥ്വിരാജിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. ആരാധകർക്കൊപ്പവും കഴിഞ്ഞ ദിവസം നടന്ന മല്ലികവസന്തം പരിപാടിയിലും പൃഥ്വി ഈ ലുക്കിലാണ് എത്തിയത്. അതേസമയം എംപുരാന്റെ ചിത്രീകരണത്തിനായി

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ഏറ്റവും പുതിയ ലുക്ക് ആഘോഷമാക്കി ആരാധകർ. ക്ലീൻ ഷേവ് ചെയ്ത് കൂടുതൽ ചെറുപ്പമായ പൃഥ്വിരാജിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. ആരാധകർക്കൊപ്പവും കഴിഞ്ഞ ദിവസം നടന്ന മല്ലികവസന്തം പരിപാടിയിലും പൃഥ്വി ഈ ലുക്കിലാണ് എത്തിയത്.

അതേസമയം എംപുരാന്റെ ചിത്രീകരണത്തിനായി അമേരിക്കയിലേക്ക് പോകാനൊരുങ്ങുകയാണ് പൃഥ്വിരാജ് ഇപ്പോൾ. എംപുരാനിൽ അബ്റാം ഖുറേഷിയുടെ വലംകൈയ്യായ സയീദ് മസൂദായി പൃഥ്വി മുഴുനീള വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ കഥാപാത്രത്തിനുവേണ്ടി കൂടിയാണ് മേക്കോവർ.

ADVERTISEMENT

കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം. മുരളി ഗോപിയാണ് തിരക്കഥ. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എമ്പുരാൻ നിർമിക്കുക. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പ്രദർശനത്തിന് എത്തുക.

അതേസമയം ആടുജീവിതമാണ് പൃഥ്വിയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ബോളിവുഡ് ചിത്രമായ സർസമീൻ, വിലായത്ത് ബുദ്ധ, ഗുരുവായൂരമ്പല നടയിൽ, ബഡേ മിയാൻ ചോട്ടേ മിയാൻ എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റു പ്രോജക്ടുകൾ.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT