സിനിമാരംഗത്തു നിന്നും വീണ്ടുമൊരു താരവിവാഹം കൂടി. നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. 11 മണിക്കും 12 മണിക്കുമിടയിലാണ് മുഹൂർത്തം. ഇരുവരുടേതും പ്രണയ വിവാഹമാണ്. വിനീത് ശ്രീനിവാസന്റെ മലര്‍വാട് ആര്‍ട്ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക്

സിനിമാരംഗത്തു നിന്നും വീണ്ടുമൊരു താരവിവാഹം കൂടി. നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. 11 മണിക്കും 12 മണിക്കുമിടയിലാണ് മുഹൂർത്തം. ഇരുവരുടേതും പ്രണയ വിവാഹമാണ്.

വിനീത് ശ്രീനിവാസന്റെ മലര്‍വാട് ആര്‍ട്ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോള്‍ സിനിമയിലേക്കെത്തുന്നത്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആണ് ദീപക്കിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് നടന്റെ പുതിയ റിലീസ്.

ADVERTISEMENT

ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ബീസ്റ്റ് എന്ന ചിത്രത്തിൽ വിജയ്‌യ്ക്കൊപ്പം തമിഴകത്തും നടി അരങ്ങേറ്റം നടത്തി. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി എത്തിയ അപർണയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ആദികേശവയിലൂടെ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ.

ADVERTISEMENT

‘മാളികപ്പുറം’ ടീം ഒന്നിക്കുന്ന ആനന്ദ് ശ്രീബാലയാണ് പുതിയ പ്രോജക്ട്. മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണയും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

ADVERTISEMENT
ADVERTISEMENT