ജയസൂര്യ എന്റെ നല്ല സുഹൃത്ത്, ആരോപണം ഞെട്ടിച്ചു: ജോമോളുടെ പറഞ്ഞത് അവരുടെ അനുഭവം: നൈല ഉഷ
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമാ മലയാള മേഖലയ്ക്കെതിരെയും താരങ്ങൾക്കെതിരെയും ഉയർന്ന ആരോപണങ്ങളിൽ ശ്രദ്ധേയ പ്രതികരണവുമായി നടി നൈല ഉഷ. സിനിമയിൽ അവസരം ചോദിച്ചെത്തുന്ന അഭിനയ മോഹികളായ ചിലർക്കാണ് അഡ്ജസ്റ്റ്മെന്റ് ചോദ്യങ്ങളും ചൂഷണങ്ങളും നേരിടേണ്ടി വരുന്നതെന്ന് നടി നൈല ഉഷ. പ്രൊഡക്ഷൻ കൺട്രോളർമാരെ

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമാ മലയാള മേഖലയ്ക്കെതിരെയും താരങ്ങൾക്കെതിരെയും ഉയർന്ന ആരോപണങ്ങളിൽ ശ്രദ്ധേയ പ്രതികരണവുമായി നടി നൈല ഉഷ. സിനിമയിൽ അവസരം ചോദിച്ചെത്തുന്ന അഭിനയ മോഹികളായ ചിലർക്കാണ് അഡ്ജസ്റ്റ്മെന്റ് ചോദ്യങ്ങളും ചൂഷണങ്ങളും നേരിടേണ്ടി വരുന്നതെന്ന് നടി നൈല ഉഷ. പ്രൊഡക്ഷൻ കൺട്രോളർമാരെ പോലുള്ള സിനിമയിലെ അംഗങ്ങൾ മുഖാന്തിരം അവസരം തേടുന്നവരെയാണ് ചൂഷണത്തിനായും അഡ്ജസ്റ്റ്മെന്റിനായും ഉന്നമിടുന്നതെന്നും നൈല പറയുന്നു. വ്യക്തിപരമായി തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇതുവരെ ഒന്നിച്ച് അഭിനയിച്ചവരെല്ലാം തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും നൈല വ്യക്തമാക്കി.
‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ കേട്ട് ആരെങ്കിലും ഞെട്ടിയെന്ന് കേൾക്കുന്നതിലാണ് എന്റെ ഞെട്ടൽ. വ്യക്തിപരമായി മോശം അനുഭവങ്ങളോ ഈ പറയുന്ന അഡ്ജസ്റ്റ്മെന്റുകളോ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഞാൻ ഇതുവരെ അഭിനയിച്ച സിനിമകളിലേക്കെല്ലാം അവസരം തേടേണ്ടി വന്നിട്ടില്ല. എന്നെ ക്ഷണിച്ചതാണ്. ഓരോ സിനിമ സെറ്റിലും എന്റെ റിലേറ്റീവായ ഒരാൾ ഒപ്പമുണ്ടായിരുന്നു. മാത്രമല്ല, ശമ്പളത്തിന്റെ കാര്യമാകട്ടെ, താമസ സ്ഥലം സംബന്ധിച്ചുള്ള എന്റെ ആവശ്യങ്ങളാകട്ടെ അതെല്ലാം കോൺട്രാക്ട് മൂഖാന്തിരം അംഗീകരിച്ചിട്ടുണ്ട്. ഇതെല്ലാം ഞാന്‍ അംഗീകരിക്കുമ്പോഴും അത്തരം പ്രിവിലേജ് ഇല്ലാത്തവർക്കൊപ്പമാണ് ഞാൻ നിൽക്കുക.
എന്റെ ആദ്യ ചിത്രം റിലീസ് ആകുന്നതിനു മുൻപെയാണ് ഞാൻ രണ്ടാമത്തെ ചിത്രത്തിൽ അഭിനയിക്കുന്നത്. ജയസൂര്യ നായകനായ പുണ്യാളൻ അഗർബത്തീസ്. അദ്ദേഹത്തിനൊപ്പം സിനിമയിൽ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. പെട്ടെന്നു വിളിച്ച്, എന്റെ സുഹൃത്തിന്റെ പിറന്നാളാണ്... ഒരു ആശംസാ വിഡിയോ തരാമോ എന്നൊക്കെ പറയാൻ പറ്റുന്ന അത്ര അടുപ്പമുള്ള കക്ഷി. അദ്ദേഹത്തിനെതിരായി വന്ന ആരോപണം ശരിക്കും ഞെട്ടിച്ചു. അതിനുശേഷം, ഞാൻ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. എനിക്ക് ആ ആരോപണം സർപ്രൈസ് ആയെന്നു പറയുമ്പോൾ, ഞാൻ ആ സ്ത്രീയെ അവിശ്വസിക്കുന്നു എന്നോ ജയസൂര്യക്കൊപ്പം നിൽക്കുന്നുവെന്നോ അർഥമില്ല. പക്ഷേ ഈ ആരോപണം എന്നെ ശരിക്കും ഞെട്ടിച്ചു.
ഇതിനു മുൻപും പല സ്ത്രീകൾ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ചിലർ പരാതി കൊടുത്തു. ചിലർ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞു. പക്ഷേ, അതൊന്നും വേണ്ട ഗൗരവത്തിൽ സ്വീകരിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്തില്ല. എനിക്കു തോന്നുന്നു, ഇതാണ് അനുയോജ്യമായ സമയം. ഇനിയെങ്കിലും അത്തരം പരാതികൾ ഗൗരവത്തോടെ സ്വീകരിക്കും. മാറ്റം ഇവിടെ നിന്നു തുടങ്ങട്ടെ.
ജോമോൾ അവരുടെ അനുഭവമാണ് പറഞ്ഞത്. എന്നോടു ചോദിച്ചാൽ എനിക്കു അത്തരം ദുരനുഭവങ്ങൾ ഇല്ല. പക്ഷേ, അത്തരം പ്രശ്നങ്ങൾ നേരിട്ടവർക്കൊപ്പമാണ് ഞാൻ നിൽക്കുക. പക്ഷേ, ആ സമയത്ത് ജോമോൾ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് എനിക്ക് അറിയില്ല. ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുമ്പോൾ നിങ്ങൾക്ക് നേരിട്ട് അത്തരം അനുഭവങ്ങൾ ഇല്ലെങ്കിലും നിങ്ങൾ ഇത്തരം അനുഭവങ്ങൾ പലരിൽ നിന്നും സ്വാഭാവികമായി കേൾക്കുമല്ലോ.– നൈല പറയുന്നു.