മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്‍, നയന്‍താര തുടങ്ങി വൻ താരനിരയെ അണിനിരത്തി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം മലയാളത്തിലെ ചെലവേറിയ സിനിമകളിൽ ഒന്നാകും. മമ്മൂട്ടിയും മോഹന്‍ലാലും വർഷങ്ങൾക്കു

മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്‍, നയന്‍താര തുടങ്ങി വൻ താരനിരയെ അണിനിരത്തി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം മലയാളത്തിലെ ചെലവേറിയ സിനിമകളിൽ ഒന്നാകും. മമ്മൂട്ടിയും മോഹന്‍ലാലും വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്നു എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പിന്നാലെ ഫഹദ് ഫാസിലും വന്നതോടെ പ്രോജക്ടിന് തുടക്കമായി.

ADVERTISEMENT

ആന്റോ ജോസഫ് നിർമാതാവും, സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ,പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്ത സിനിമാറ്റോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.

ADVERTISEMENT

ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍,അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

ADVERTISEMENT
ADVERTISEMENT