‘സെറ്റിട്ട് പോളിച്ചു കളയുന്നതെന്തിനാ, അവർക്കൊരു വീട് വച്ചു കൊടുത്തൂടേ...’: മാതൃകയായി ‘അൻപോടു കൺമണി’ ടീം
വിവാഹശേഷം പുത്തൻ ദാമ്പത്യം ആസ്വദിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വീട്ടുകാരുടെയും നാട്ടുകാരുടെയും കാലഹരണപ്പെടാത്ത ഒരു ക്ലീഷേ ചോദ്യമുണ്ട്: ‘വിശേഷമൊന്നും ആയില്ലേ ?’. വീട്ടുകാരുടെയും നാട്ടുകാരുടെയും സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളും ചോദ്യങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന നവദമ്പതികളായ നകുലന്റെയും
വിവാഹശേഷം പുത്തൻ ദാമ്പത്യം ആസ്വദിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വീട്ടുകാരുടെയും നാട്ടുകാരുടെയും കാലഹരണപ്പെടാത്ത ഒരു ക്ലീഷേ ചോദ്യമുണ്ട്: ‘വിശേഷമൊന്നും ആയില്ലേ ?’. വീട്ടുകാരുടെയും നാട്ടുകാരുടെയും സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളും ചോദ്യങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന നവദമ്പതികളായ നകുലന്റെയും
വിവാഹശേഷം പുത്തൻ ദാമ്പത്യം ആസ്വദിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വീട്ടുകാരുടെയും നാട്ടുകാരുടെയും കാലഹരണപ്പെടാത്ത ഒരു ക്ലീഷേ ചോദ്യമുണ്ട്: ‘വിശേഷമൊന്നും ആയില്ലേ ?’. വീട്ടുകാരുടെയും നാട്ടുകാരുടെയും സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളും ചോദ്യങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന നവദമ്പതികളായ നകുലന്റെയും
വിവാഹശേഷം പുത്തൻ ദാമ്പത്യം ആസ്വദിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വീട്ടുകാരുടെയും നാട്ടുകാരുടെയും കാലഹരണപ്പെടാത്ത ഒരു ക്ലീഷേ ചോദ്യമുണ്ട്: ‘വിശേഷമൊന്നും ആയില്ലേ ?’. വീട്ടുകാരുടെയും നാട്ടുകാരുടെയും സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളും ചോദ്യങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന നവദമ്പതികളായ നകുലന്റെയും ശാലിനിയുടെയും ദാമ്പത്യം ആക്ഷേപഹാസ്യം കൊണ്ട് രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘അൻപോടു കൺമണി’.
ലിജു തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നകുലനായി അർജുൻ അശോകൻ എത്തുമ്പോൾ ശാലിനിയെ അവതരിപ്പിക്കുന്നത് അനഘ നാരായണനാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും അനീഷ് കൊടുവള്ളിയുടേതാണ്. ‘അൻപോടു കൺമണി’ യിലെ ട്രെയിലറും ഗാനങ്ങളും ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിനെക്കുറിച്ച് ആരാധകർക്ക് ഏറെ പ്രതീക്ഷയാണ്. ജനുവരി 24 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും.
‘രമണിയേച്ചിയുടെ നാമത്തിൽ’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ലിജു തോമസ് ‘കവി ഉദ്ദേശിച്ചതി’നു ശേഷം സംവിധാനം ചെയുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് ‘അൻപോടു കൺമണി’. ‘വിശേഷത്തി’നുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും സമ്മർദ്ദവും പിന്നീടുള്ള കുത്തുവാക്കുകളും നിരന്തരമായി കേൾക്കേണ്ടി വരുന്ന വ്യക്തികളിൽ അതുമൂലം ഉണ്ടാകുന്ന വിഷമകരമായ മാനസികാവസ്ഥയെ ചിത്രം രസകരമായി അവതരിപ്പിക്കുന്നു. കുടുംബകലഹങ്ങളിലെ പ്രതിസന്ധികളിൽ ഒരു പുഞ്ചിരിയോടെ ആത്മവിശ്വാസത്തെ കൂട്ടുപിടിച്ച് നേരിടാനും അവ കൃത്യമായി പരിഹരിക്കാനും ‘അൻപോടു കണ്മണി’ പ്രചോദനമാകും.
നല്ലൊരു പറ്റം സൗഹൃദങ്ങളുടെ കൂട്ടായ ഫലമാണ് ‘അൻപോടു കണ്മണി’. അനീഷ് കൊടുവള്ളിയുടെ തിരക്കഥ സിനിമയാക്കാന്‍ കുറച്ചു കൂട്ടുകാര്‍ മുൻകൈ എടുക്കുന്നു. ചിത്രത്തിന്റെ നിര്‍മ്മാണത്തിനു മുഖ്യപങ്ക് വഹിച്ചത് വിപിന്‍ പവിത്രനും പ്രബീഷ് ചാമ്പേത്തുമാണ്. കൂടെ അനില്‍ പോളയും ധന്‍രാജ് നായരും ചേർന്നതോടെ നിർമ്മാണത്തിന്റെ പ്രാരംഭഘട്ടം പൂര്‍ത്തിയായി. ചിത്രത്തിന്റെ ബാനർ ‘ക്രിയേറ്റീവ് ഫിഷ്’ പിറവിയെടുക്കുന്നത് ഇങ്ങനെയാണ്. കെട്ടിടനിർമ്മാണ സ്ഥാപനമായ ‘സ്കൈ വിംഗ്സി’ന്റെ ഉടമയാണ് വിപിൻ പവിത്രൻ. അനീഷ് കൊടുവള്ളി ‘റെയിൻബോഗ്രാഫ്’ എന്ന ഡിസൈൻ ഏജൻസി നടത്തുന്നു. യു.എ.ഇ ആസ്ഥാനമായ ഫെസ്റ്റിവൽ മാനേജ്മെന്‍റ് കമ്പനി നടത്തുകയാണ് പ്രബീഷ് ചാമ്പേത്ത്. ചലച്ചിത്രനിർമ്മാണത്തിൽ ഇവരുടെ ആദ്യ ചുവടാണ് ‘അൻപോടു കണ്മണി’.
ചിത്രീകരണത്തിനായി കഥ ആവശ്യപ്പെടുന്നതുപോലെ,
അയൽപക്കത്ത് മറ്റൊരു വീടു കൂടിയുള്ള, പ്രധാന ലൊക്കേഷനായ വീട് കണ്ടെത്താനുള്ള ശ്രമം വിഫലമായപ്പോൾ വീടും ചുറ്റുപാടും സെറ്റിടുക എന്നതുമാത്രമായി പോംവഴി. സെറ്റിടാൻ ഇരുപതു ലക്ഷം രൂപയോളം ചെലവ് വരുമെന്ന് കണ്ടപ്പോൾ അനീഷ് തന്റെ കൂട്ടുകാരോട് ഒരാശയം പങ്കുവെച്ചു. കണ്ണൂർ ചൊക്ലിയിലെ തന്റെ ഒപ്പം പഠിച്ച സുഹൃത്തിന് ചെറിയൊരു തറകെട്ടി വീടുപണി തുടരാന്‍ ബുദ്ധിമുട്ടുകയാണെന്നും, സെറ്റിട്ട് പൊളിക്കുന്നതിന് പകരം കുറച്ചുകൂടി കാശുമുടക്കി ഒരു നല്ല വീട് പണിതു കൊടുക്കുന്നതിനെക്കുറിച്ചായിരുന്നു അത്.
ഇത്തരമൊരു ആശയം പ്രാവർത്തികമാക്കാനുള്ള ബുദ്ധിമുട്ടുകൾ ചർച്ചയ്ക്ക് വഴിമാറി. ചുരുങ്ങിയ സമയത്തിനുള്ളിൽ വാസയോഗ്യമായൊരു വീട് എങ്ങനെ നിർമിക്കാൻ കഴിയും എന്ന പ്രബീഷിന്റെ ചോദ്യം, പിന്നീട് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന അർജുൻ അശോകന്റെ ഡേറ്റ് മൂന്ന് മാസം വൈകുമെന്ന് അറിഞ്ഞപ്പോൾ ശുഭപ്രതീക്ഷയിലേക്ക് എത്തി. ലോൺ പ്രതീക്ഷയിൽ നിന്നിരുന്ന സുഹൃത്തിന് തന്റെ ചെറിയ വീടിനായി ഇട്ട തറക്കല്ല് പൊളിച്ചുനീക്കി അവർ പുതിയ തറ പാകി. മഴ വില്ലനായിട്ടും കൃത്യം എഴുപത് ദിനങ്ങൾ കൊണ്ട് വിപിന്റെ ‘സ്‌കൈ വിങ്‌സ്’ എന്ന സ്ഥാപനം ഇരുപത്തിയെട്ട് ലക്ഷം രൂപ ചെലവിൽ കഥയ്ക്ക് അനുയോജ്യമായ വീട് നിർമ്മിച്ചു. കഥയ്ക്ക് വേണ്ട ചുറ്റുപാടും അതിനൊപ്പം ഉണ്ടാക്കി. തങ്ങളുടെ സ്വപ്ന സിനിമയ്ക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി സെറ്റിടുന്നതിന് പകരം അർഹതപ്പെട്ട ഒരു കുടുംബത്തിന് തണലാകുന്ന ഒരു വീടായിത്തന്നെ നിർമ്മിക്കാം എന്ന ചർച്ച, സുഹൃത്തിനെ ലോൺ കുരുക്കിൽ നിന്നും രക്ഷിക്കാനുള്ള മാതൃകാപരമായ സൗഹൃദത്തിന്റെ കരുതലായി, ഒരുപക്ഷേ മലയാള സിനിമയിൽ ആദ്യത്തേതും. ചിത്രീകരണം പൂർത്തിയായ ദിനത്തിൽ ഇക്കാര്യങ്ങൾ യാദൃച്ഛികമായി മനസ്സിലാക്കിയ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയാണ് ഗൃഹപ്രവേശത്തിനായി വീടിന്റെ താക്കോൽ കുടുംബത്തിനു കൈമാറിയത്.
ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്റണി എന്നിവരടങ്ങുന്ന മികച്ച താരനിര തന്നെയുണ്ട്. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീതം പകർന്നിട്ടുള്ളത്.
ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്. പിള്ളയുമാണ്. പ്രദീപ് പ്രഭാകറും പ്രിജിൻ ജെസ്സിയുമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ. ജിതേഷ് അഞ്ചുമനയാണ് പ്രൊഡക്ഷൻ കൺട്രോളർ. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിർവഹിക്കുന്നു. ചിന്റു കാർത്തികേയൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിർവ്വഹിക്കുന്നു. നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് അനഘയും റിഷ്ദാനുമാണ്. സ്റ്റിൽസ് ബിജിത്ത് ധർമ്മടം. ലിജു പ്രഭാകർ കളറിസ്റ്റും ശബ്ദ രൂപകല്പന കിഷൻ മോഹനും ഫൈനൽ മിക്സ് ഹരിനാരായണനുമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്. സനൂപ് ദിനേശാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പബ്ലിസിറ്റി ഡിസൈൻ ചെയ്തിരിക്കുന്നത് യെല്ലോടൂത്ത്സും ഇല്ലുമിനാർട്ടിസ്റ്റും ചേർന്നാണ്. ട്രെയിലർ കട്ട് ചെയ്തിരിക്കുന്നത് സുനിൽ എസ് പിള്ള. പി. ആർ. ഒ എ എസ് ദിനേശ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).