ADVERTISEMENT

ജോജു ജോർജിനേയും ഉർവശിയെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഫർ സനൽ സംവിധാനം ചെയ്യുന്ന ‘ആശ’ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ എത്തി. പൂജയും ടൈറ്റിൽ ലോഞ്ചും കഴിഞ്ഞ ദിവസമായിരുന്നു. സഫർ സനലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് സഫർ സനലും ജോജു ജോർജും, രമേശ്‌ ഗിരിജയും ചേർന്നാണ്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങള് അണിനിരക്കുന്നു. ഛായാഗ്രഹണം മധു നീലകണ്ഠന്‍ ISC, എഡിറ്റിങ് ഷാൻ മുഹമ്മദ്, സംഗീതം മിഥുന്‍ മുകുന്ദന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ്‌ മാസത്തിൽ ആരംഭിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT