പ്രായം പിന്നോട്ടാണല്ലോ ബോബൻ ചേട്ടാ...‘പ്രായം നമ്മിൽ മോഹം നൽകി’ വീണ്ടും പാടി അഭിനയിച്ച് താരം
‘പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണില്‍ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടില്‍ ഗാനം നല്കി...’ ഭാവഗായകന് പി. ജയചന്ദ്രന് പാടിയ പ്രണയമനോഹര ഗാനത്തിനൊപ്പം മലയാളികൾ നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയാണ്. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു പാടുന്ന സുന്ദരന്‍. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ

‘പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണില്‍ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടില്‍ ഗാനം നല്കി...’
ഭാവഗായകന് പി. ജയചന്ദ്രന് പാടിയ പ്രണയമനോഹര ഗാനത്തിനൊപ്പം മലയാളികൾ നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയാണ്. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു പാടുന്ന സുന്ദരന്‍. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ ആലുംമൂടന്റെ തുടക്കം. ‘നിറം’ വൻ വിജയമായപ്പോള്‍, പ്രേക്ഷകർ ബോബന്റെ പ്രകാശ് മാത്യുവിനെയും ഹൃദയത്തിലേക്ക് എടുത്തു വച്ചു.
മലയാള സിനിമയുടെ ചിരിയഴകായിരുന്ന ആലുംമൂടന്റെ മകന് സിനിമയും അഭിനയവും പുതുമയായിരുന്നില്ല. അങ്ങനെ അച്ഛന്റെ വഴിയേ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കു ബോബനുമെത്തി. ‘നിറം’ തിയറ്ററുകളിലെത്തി 25 വർഷം പിന്നിടുമ്പോഴും ആ പഴയ പ്രകാശ് മാത്യുവിൽ നിന്നു വലിയ മാറ്റമൊന്നുമില്ല ബോബന്. അതേ രൂ പം, ചിരി, സംസാരം...
ഇപ്പോഴിതാ, ഈ ഗാനത്തിന് റീല്‍ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വീണ്ടും കയ്യടി നേടുകയാണ് ബോബൻ. നടി ഗൗതമി കൗറിനും കുട്ടികള്‍ക്കുമൊപ്പമാണ് ബോബന് ആലുംമൂടന്‍ അഭിനയിക്കുന്നത്. ഗൗതമിയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
‘നിറത്തിലെ പ്രകാശ് മാത്യു റിപ്പോര്‍ട്ടിങ്. ഞാന്‍ ജനിക്കുന്നതിനു മുന്‍പ് അഭിനയം തുടങ്ങിയ ഒരാള്‍ക്ക് വേണ്ടി. എന്നെക്കാള്‍ ഒരുപാട് ശാന്തനാണ് അദ്ദേഹം. ഷൂട്ടിങ് ലൊക്കേഷനിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം. അങ്ങയുടെ എനര്‍ജി ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. നിര്‍മല ഹൃദയമുളള ഒരാളായതിനു നന്ദി’ എന്ന കുറിപ്പോടെയാണ് നടി വിഡിയോ പങ്കുവച്ചത്.