മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയ ശേഷമുള്ള നടൻ മോഹൻലാലിന്റെ പ്രതികരണം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്നലെ തിരുവനന്തപുരം ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ

മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയ ശേഷമുള്ള നടൻ മോഹൻലാലിന്റെ പ്രതികരണം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്നലെ തിരുവനന്തപുരം ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്.

ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയയുടെ സിനിമാ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. ഒന്നും പറയാനില്ലെന്നു പറഞ്ഞ് കാറിലേക്ക് കയറുന്നതിനിടെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടുകയായിരുന്നു.

ADVERTISEMENT

പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൈക്ക് ഐഡി മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. ‘എന്താ മോനേ ഇത് കണ്ണല്ലേ’ എന്ന് ചോദിച്ച മോഹൻലാൽ ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്.

കനത്ത പൊലീസ് കാവലിനിടെയായിരുന്നു സംഭവം. വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം സ്വീകരിക്കാനാണ് മോഹൻലാൽ ചടങ്ങിനെത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT