വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ ഇടം നേടിയ അഭിനേത്രിയാണ് ചാന്ദ്നി ശ്രീധരൻ. അടുത്തിടെ ‘പ്രാവിൻകൂട് ഷാപ്പി’ലെ മെരിൻഡ എന്ന കഥാപാത്രമായി മേക്കോവറിലും താരം ഞെട്ടിച്ചു. ഇപ്പോഴിതാ, മെരിൻഡയ്ക്കായുള്ള തന്റെ തയാറെടുപ്പുകളെക്കുറിച്ച് ‘വനിത’യ്ക്ക് നൽകിയ പ്രേത്യേക അഭിമുഖത്തിൽ ചാന്ദ്നി മനസ്സ്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ ഇടം നേടിയ അഭിനേത്രിയാണ് ചാന്ദ്നി ശ്രീധരൻ. അടുത്തിടെ ‘പ്രാവിൻകൂട് ഷാപ്പി’ലെ മെരിൻഡ എന്ന കഥാപാത്രമായി മേക്കോവറിലും താരം ഞെട്ടിച്ചു. ഇപ്പോഴിതാ, മെരിൻഡയ്ക്കായുള്ള തന്റെ തയാറെടുപ്പുകളെക്കുറിച്ച് ‘വനിത’യ്ക്ക് നൽകിയ പ്രേത്യേക അഭിമുഖത്തിൽ ചാന്ദ്നി മനസ്സ് തുറന്നിരിക്കുന്നു.

‘‘മെരിൻഡയ്ക്കായി നിറം ടോൺ ഡൗണ്‍ ചെയ്തതിൽ യാതൊരു വിഷമവും തോന്നിയില്ല. ജീവിതത്തിൽ ഒരിക്കൽ മാത്രമേ മെരിൻഡയെപ്പോലുള്ള കഥാപാത്രങ്ങൾ തേടിയെത്തുകയുള്ളൂ. അതുതന്നെയാണ് മെരിൻഡയെ കൂടുതൽ പ്രിയപ്പെട്ടവളാക്കുന്നതും.’’

ADVERTISEMENT

പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രത്തിലൂടെ കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച് അവരുടെ കുപ്പായത്തിലേക്കു പ്രവേശിക്കാൻ അനായാസം സാധിക്കുമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ചാന്ദ്നി. മെരിൻഡയെക്കുറിച്ചു സംസാരിച്ചു തുടങ്ങിയപ്പോൾ ചാന്ദ്നിയുടെ കണ്ണിൽ കുസൃതി കലർന്നൊരു ചിരി വിടർന്നു.

‘‘ സംവിധായകൻ ശ്രീരാജാണ് മെരിൻഡയെക്കുറിച്ചു പറഞ്ഞു തന്നത്. ‌സിനിമയിൽ മെരിൻഡയുടെ വ്യക്തിത്വം എടുത്തു കാട്ടുന്ന ചില സന്ദർഭങ്ങളുണ്ട്. അൽപം അങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ കയ്യിൽ നിന്നു പോകുമെന്ന പോലുള്ള കഥാപാത്രമാണ്. അത്ര ശ്രദ്ധയും സൂക്ഷമതയും വേണം അവതരിപ്പിക്കുമ്പോൾ എന്നു മനസ്സിലായി.

ADVERTISEMENT

നിറം മാത്രമല്ല കേട്ടോ,കാസ്റ്റ് ചെയ്യുമ്പോൾ ശ്രീരാജ് പറഞ്ഞത് ‘ചാന്ദ്നി തടി കൂട്ടണേ’ എന്നാണ്. അതനുസരിച്ചാണു വണ്ണം കൂട്ടിയത്.സെറ്റിൽ വച്ചാണെങ്കിലും ഭക്ഷണം കഴിക്കാൻ സൗബിക്ക നന്നായി പ്രോത്സാഹിപ്പിച്ചു. കഥാപാത്രത്തിനുവേണ്ടി താരങ്ങൾ ശരീരഭാരം കൂട്ടുന്നതു കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് എനിക്കീ അനുഭവം. തടി കൂട്ടാൻ എളുപ്പമായിരുന്നു. കുറയ്ക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ചെറുപ്പം മുതൽ ഞാൻ ഡാൻസും കളരിയും അഭ്യസിക്കുന്നുണ്ട്’’. – ചാന്ദ്നി പറഞ്ഞു.

ADVERTISEMENT
ADVERTISEMENT