‘മനഃപൂർവമല്ല, വേദനിപ്പിച്ചെങ്കിൽ മാപ്പ്’; വിന്‍സിയോട് ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ, വിവാദങ്ങള്‍ അവസാനിച്ചെന്ന് നടി
നടി വിന്‍സി അലോഷ്യസിനോട് ക്ഷമ ചോദിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. വിവാദങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള ആദ്യത്തെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഷൈന്‍ വിന്‍സിയോട് മാപ്പ് ചോദിച്ചത്. വിവാദങ്ങള്‍ അവസാനിച്ചെന്ന് വിന്‍സിയും പ്രതികരിച്ചു. സൂത്രവാക്യം സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ഇരുവരും ഒന്നിച്ച്

നടി വിന്‍സി അലോഷ്യസിനോട് ക്ഷമ ചോദിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. വിവാദങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള ആദ്യത്തെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഷൈന്‍ വിന്‍സിയോട് മാപ്പ് ചോദിച്ചത്. വിവാദങ്ങള്‍ അവസാനിച്ചെന്ന് വിന്‍സിയും പ്രതികരിച്ചു. സൂത്രവാക്യം സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ഇരുവരും ഒന്നിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്.
സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. ലൊക്കേഷനിൽ ലഹരി ഉപയോഗം വ്യാപകമെന്ന ചർച്ചകൾക്കിടെ ആയിരുന്നു വിൻസിയുടെ പ്രസ്താവന. ഷൈനിന്റെ പേര് വിൻസി ആദ്യം പറഞ്ഞിരുന്നില്ല. പിന്നീട് ഷൈൻ ആണെന്ന് പുറത്തുവരുകയായിരുന്നു. ഔദ്യോഗികമായി പരാതിയും നൽകിയിരുന്നില്ല.
ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണെന്ന് ഷൈന്‍ പറഞ്ഞു. ഇരുവരുടെയും കുടുംബങ്ങള്‍ കാലങ്ങളായി നല്ല സൗഹൃദത്തിലാണ്. ലഹരിയിൽ നിന്ന് വിമുക്തി നേടിയ ഷൈൻ പക്വതയോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഷൈൻ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്ന ചിത്രമാണ് സൂത്രവാക്യം. വിൻസി അധ്യാപികയുടെ റോളിലും. ജൂലൈ 11 നാണ് റിലീസ്. ക്രൈം ഇൻവെസ്റ്റിഗേഷനാണ് പ്രമേയം.