‘ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ്’: കുറിപ്പ് പങ്കുവച്ച് നവാസിന്റെ മകൻ
മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസിന്റെ അകാലവിയോഗത്തിന്റെ ഞെട്ടലിൽ നിന്നു പ്രിയപ്പെട്ടവരും പ്രേക്ഷകരും മുക്തരായിട്ടില്ല. അടുത്തിടെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണം ആ പ്രതിഭയെ തട്ടിയെടുത്തത്. നടി രഹ്നയാണ് നവാസിന്റെ ഭാര്യ. ഇവർക്ക് മൂന്നു മക്കളാണ്. ഇപ്പോഴിതാ, നവാസിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ മകൻ റിഹാൻ നവാസ് പങ്കുവച്ച കുറിപ്പാണ് വൈറൽ.
‘പ്രിയരേ,
വാപ്പിച്ചി അവസാനം ചെയ്ത രണ്ട് വർക്ക് ആണ് TIKITAKA യും പ്രകമ്പനവും.
TIKITAKA യിൽ വാപ്പിച്ചി ആഗ്രഹിച്ചത് പോലെ തന്നെ ആ character intro മുതൽ Climax വരെ ഗംഭീരംമായി വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്. TIKITAKA യിൽ ഇടയിൽ ഉള്ള ഒരു Fight sequence ഉം രണ്ട് ഷോട്ടും മാത്രം pending ഉള്ളു.
Fight സാധാരണ ഡ്യൂപ്പിനെ വെച്ചു ചെയ്യാറുള്ളതുകൊണ്ട് സമാധാനം ഉണ്ട്!!
‘‘ഈ സിനിമയുടെ മേക്കിങ് സൂപ്പർ ആണ്, അതുകൊണ്ട് തന്നെ fight sequence ഒത്തിരി ദിവസം എടുക്കും. വാപ്പിച്ചിയുടെ പെർഫോം ചെയ്യാനുള്ള ഭാഗങ്ങൾ എല്ലാം ഭാഗ്യം കൊണ്ട് ഷൂട്ട് കഴിഞ്ഞിരുന്നു, അല്ലായിരുന്നെങ്കിൽ വാപ്പിച്ചിക്ക് അത് വലിയ വിഷമമാകുമായിരുന്നു.
ഈ സിനിമയിലെ വാപ്പിച്ചിയുടെ ക്ലൈമാക്സ് എല്ലാം ഗംഭീരമായി തന്നെ വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്.......
പ്രകമ്പനവും different character ആണ്, അത് ഒരു പക്കാ യൂത്തിനു പറ്റിയ ഹൊറർ - കോമഡി മൂവി ആണ്.
രണ്ട് മൂവിയും രണ്ട് ട്രെൻഡ് ആണ്.
രണ്ട് സിനിമയും വിജയിക്കും, വാപിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹം ആണ്, എല്ലാവരുടെയും സപ്പോർട്ട് ഈ രണ്ട് മൂവിയുടെയും കൂടെ ഉണ്ടാവണം. വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണ്.
ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ്’.– കുറിപ്പ് ഇങ്ങനെ.