49-ാം പിറന്നാൾ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ.

‘എന്റെ ദിവസം മനോഹരമാക്കിയതിനും എനിക്ക് നൽകിയ സ്നേഹത്തിനും, ആശംസകൾക്കും പ്രാർഥനകൾക്കും എല്ലാവർക്കും നന്ദി. എന്റെ കുടുംബം, സുഹൃത്തുക്കൾ, സിനിമാ ലോകം എന്റെ പേരിൽ നിരവധി ചാരിറ്റി പരിപാടികൾ നടത്തിയ എല്ലാവർക്കും എല്ലാ നല്ല മനസ്സുകൾക്കും ഉമ്മ. കൂടാതെ, നമ്മുടെ വനിതാ ടീം ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയത് എന്റെ പിറന്നാളിന് മധുരം കൂട്ടി’.– പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ കുറിച്ചതിങ്ങനെ.

ADVERTISEMENT

അതേ സമയം പ്രിയതാരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയായ ചാക്കോച്ചൻ ലവേഴ്സ് ആൻഡ് ഫ്രണ്ട്‌സ് ആലപ്പുഴ ജില്ല കമ്മിറ്റി

തീരദേശ മേഖലയിലുള്ള വിദ്യാർത്ഥികൾക്കായി സൗജന്യ ബസ് യാത്ര ഒരുക്കി. ചേർത്തല സെന്‍റ് ഫ്രാൻസിസ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് കൃഷി മന്ത്രി പി. പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. ആലപ്പുഴ ചേർത്തല തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കായുള്ള സാമൂഹിക സേവന പ്രവർത്തനങ്ങളുടെയും ഓൺലൈൻ മീറ്റപ്പുകളുടെയും ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT