അമ്മയും നടിയുമായ മല്ലിക സുകുമാരന് പിറന്നാൾ ആശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ പങ്കുവച്ച ചിത്രം വൈറൽ. മല്ലിക പൃഥ്വിയുടെ മകൾ അലംകൃതയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു പഴയ ഫോട്ടോയാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പിറന്നാൾ ആശംസകൾ അമ്മ’ എന്ന കുറിപ്പിനൊപ്പം പൃഥ്വി അച്ചമ്മ, ആലി എന്നിങ്ങനെ ഹാഷ് ടാഗുകളും ചേർത്തിട്ടുണ്ട്.

‘താങ്ക്‌യൂ ദാദുമോൻ. ഇന്നത്തെ ദിവസം എനിക്കു ലഭിച്ച അമൂല്യമായ സമ്മാനമാണ് ഈ ചിത്രം. ഇതെന്റെ ആൽബത്തിലും ഉണ്ടായിരുന്നില്ല. അച്ചമ്മയുടെ ക്യൂട്ട് ഡോൾ, ആലി മോൾ. അന്നത്തെ സമയത്ത് എന്റെ ടീച്ചറും കൂടിയായിരുന്നു. എന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു’ എന്നാണ് പൃഥ്വിയുടെ പോസ്റ്റിന് മല്ലികയുടെ പ്രതികരണം.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് മല്ലികയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT