സുഹൃത്തും യുവ ഛായാഗ്രാഹകനുമായ നിമിഷ് രവിക്ക് ഹൃദയസ്പർശിയായ പിറന്നാളാശംസകളുമായി നടി അഹാന കൃഷ്ണ.

‘എന്റെ എക്കാലത്തെയും ഏറ്റവും ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് നിം നോമിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. നിന്റെ പരിശുദ്ധമായ, അമൂല്യമായ ഈ നല്ല മനസ്സ് എന്നും ഇങ്ങനെതന്നെ കാത്തുസൂക്ഷിക്കുക. കഴിഞ്ഞ വർഷങ്ങളിൽ നിന്റെ ജീവിതത്തിലേക്ക് ഒഴുകിയെത്തിയ എല്ലാ സൗഭാഗ്യങ്ങൾക്കും പിന്നിലെ ഒരേയൊരു കാരണം നിന്നിലെ നന്മയാണ്. ആ ദയയും വിനയവും കൈവിടാതെ, നീ എപ്പോഴും ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവനായ ആ നല്ല കുട്ടിയായി തുടരുക. നിംസ് നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’.– നിമിഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അഹാന സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

ADVERTISEMENT

‘നന്ദി അമ്മു’ എന്നാണ് നിമിഷ് മറുപടി നൽകിയത്. അഹാനയുടെ അമ്മയും നടൻ കൃഷ്ണകുമാറിന്റെ ഭാര്യയുമായ സിന്ധു കൃഷ്ണയും നിമിഷ് രവിക്ക് പിറന്നാളാശംസകൾ നേർന്നു. ‘നിമിഷ് രവിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ,’ എന്ന കുറിപ്പോടെ, അഹാന, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം നിമിഷ് നിൽക്കുന്ന മനോഹരമായ ചിത്രം സിന്ധു കൃഷ്ണ പങ്കുവെച്ചു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT