കാന്ത സിനിമയിലെ ദുൽഖര്‍ സൽമാന്റെ പ്രകടനത്തെ പ്രശംസിച്ച് നടൻ ചന്തു സലിംകുമാർ. ദുല്‍ഖർ സല്‍മാനെ നടിപ്പ് ചക്രവർത്തി എന്നു തന്നെ വിളിക്കുമെന്നും അതയാൾ ചെയ്തു വച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണെന്നും ചന്തു സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘The comeback is always greater than the setback.
ഏതാണ് ഒരു മികച്ച തിരക്കഥ.
നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ കഥയിൽ വഴിതിരിവുകളുണ്ടാക്കി, നമ്മളെ പിടിച്ചിരുതുന്ന തിരക്കഥകളാണോ, അതോ നമുക്ക് അറിയാവുന്ന കാര്യങ്ങൾ, നമ്മൾ ഒരുപാട് കേട്ടിട്ടുള്ള കാര്യങ്ങൾ ഇവയെല്ലാം അറിഞ്ഞിരുന്നിട്ടു കൂടി നമ്മളെ തീയേറ്ററിൽ പിടിച്ചിരുത്തി ആകാംക്ഷാഭരിതരാക്കുന്ന തിരക്കഥകളാണോ മികച്ചത്.
രണ്ടും മികച്ച തിരക്കഥകൾ തന്നെയാണ്. എന്നെ സംബന്ധിച്ച് രണ്ടാമത് പറഞ്ഞ തിരക്കഥയാണ് ഏറ്റവും മികച്ചത്. കാന്ത അത്തരത്തിലൊരു തിരക്കഥയാണ്, അത്തരത്തിലൊരു സിനിമയാണ്.
സെൽവമണി സെൽവരാജ്, നിങ്ങളൊരു അസാധ്യ തിരക്കഥാകൃത്താണ്. കാന്ത ഒരു ഗംഭീര സിനിമയുമാണ്.
ഡാനി സാഞ്ചസ് ലോപ്പസ്, ഒരു സിനിമയിലെ വിശ്വൽസ്, കാഴ്ച്ചക്കാരന് കണ്ണിനു കുളിർമ്മയേകാൻ വേണ്ടി ആവരുത്, അവിടെ ഒരു ക്യാമറ ഇല്ലെന്നും, ഇതെല്ലാം റിയൽ ആണെന്നും കാണിക്കളെ തോന്നിപ്പിക്കുന്ന വിശ്വൽസ് ആവണം. ഈ സിനിമയും അതാണ്‌ ആവശ്യപ്പെടുന്നത്. ഗംഭീരം.
ജയിക്ക്സ് ബിജോയ്‌, എന്നത്തേയും പോലെ. ഇത് അയാളുടെ കാലമല്ലേ. ചുമ്മാ തീപ്പൊരി വർക്ക്‌.
സമുദ്രക്കനി വെറുതെ നിന്നാൽ പോലും അയാളുടെ പവർ നമുക്ക് മനസ്സിലാവും. കഥാ പാത്രം ആവുകയെന്നത് അയാളെ സംബന്ധിച്ച് പൂ പറിക്കും പോലെ ഈസി ആയിട്ടുള്ള ജോലിയാണ്.
ഭാഗ്യശ്രീ ബോസ്, അവരുടെ കണ്ണുകൾ ഭയങ്കര ഹോണ്ടിങ് ആണ്. കുമാരി അത്തരം കണ്ണുകൾ ആവശ്യപ്പെടുന്ന ഒരു കാരക്റ്റർ ആണ്. പൊടുന്നനെ ഉണ്ടാവുന്ന ചെയ്ഞ്ചുകൾ, കാരക്റ്റർ ഷിഫ്റ്റുകൾ എല്ലാം അവർ വളരെ മനോഹരമായാണ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

റാണ, ചുമ്മാ സ്‌ക്രീനിൽ വരുന്നു. ആ സ്ക്രീൻ മൊത്തത്തിൽ അയാൾ തൂക്കുന്നു. അയാളിൽ നിന്നും മുൻപെങ്ങും കാണാത്ത ഒരു പ്രേത്യേക സ്വാഗ് ഇതിൽ ഫീൽ ചെയ്തു. സെക്കന്റ്‌ ഹാഫ് അയാളുടേത്‌ കൂടിയാണ്, ഒരു സമയം വരെ, അതിനു ശേഷം....
അവസാനമായി, എന്റെ ബെസ്റ്റി.
നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും. അത് അയാൾ ചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്.
കാന്തയിലെ TKM, ചിലയിടങ്ങളിൽ കാണികളോട് ഞാൻ നിങ്ങളെ അഭിനയിച്ചു ഞെട്ടിക്കാൻ പോകുകയാണ്, എന്ന് പറഞ്ഞതിന് ശേഷം അയാളുടെ ചില പെർഫോമൻസുകൾ, കാണുമ്പോൾ കാണികളും അതോടൊപ്പം കൈയ്യടിക്കുന്നുണ്ട്.
അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീൻ ചെയ്യാൻ അയാൾ കാണിച്ച ധൈര്യത്തിന് മാത്രം ഞാൻ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും.
എല്ലാം കൊണ്ടും പൂർണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്ത.
Bestie, I’ve got one more thing to tell you.
Like we always remind ourselves — They hate, we elevate.
And that’s exactly what we’ll keep doing’. – ചന്തു കുറിച്ചതിങ്ങനെ.

‘ബെസ്റ്റി, നിന്നെ ഒരുപാട് ഇഷ്ടമാണ്! നീ പറഞ്ഞതുപോലെ, അവർ വെറുക്കട്ടെ, നമ്മൾ ഉയരും’ എന്നാണ് ചന്തുവിന്റെ പോസ്റ്റിന് ദുൽഖർ മറുപടി കുറിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT