‘നിനക്കൊക്കെ നന്നായിക്കൂഡ്രാ’ എന്നു ചോദിക്കും, ഫോട്ടം പിടിക്കുമ്പോ ചിരിക്കടാ എന്നു ഗർജ്ജിക്കും: കുറിപ്പ് വൈറൽ
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി ഭ്രമം പ്രശസ്തമാണ്. മമ്മൂട്ടി പകർത്തിയ പ്രശസ്തരുടെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറ്.
ഇപ്പോഴിതാ, മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളും എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ പങ്കുവച്ച ചില ചിത്രങ്ങളാണ് വൈറൽ. മമ്മൂട്ടി പകർത്തിയ വി.കെ. ശ്രീരാമന്റെയും ഭാര്യയുടെയും ചിത്രങ്ങളാണിവ. മമ്മൂട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയതിനെ കുറിച്ചുള്ള കുറിപ്പും ശ്രീരാമൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഇന്നുച്ചതിരിഞ്ഞ് എറണാളത്ത് കടവന്ത്ര ഭാഗത്തൊരു വീട്ടീപ്പോയി.
ന്റെ തീയ്യത്തീം ഇണ്ടാർന്നു കൂടെ.
വീട്ടൊടമസ്ഥൻ കലാരസികനാ.
ച്ചാൽ കലാകാരനും രസികനുമാണ് എന്നർത്ഥം.
അനർത്ഥം എന്താച്ചാൽ ഇടയ്കിടക്ക്
‘നിനക്കൊക്കെ നന്നായിക്കൂഡ്രാ’ എന്ന് ചോദിക്കും.
പിന്നെ ഫോട്ടം പിടിച്ചു കൊണ്ടിരിക്കും. അപ്ലൊക്കെ ചിരിക്കടാ എന്നു ഗർജ്ജിക്കും.
നമ്മളെക്കൊണ്ട് കൂട്ട്യാ കൂടണേലോരി അല്ലെ നമ്മള് ചിർക്ക്യാ.
ബ്രമ്മയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ ?
ശുഭരാത്രി’ എന്നാണ് മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് വികെ ശ്രീരാമൻ കുറിച്ചത്.
ശ്രീരാമന്റെ പോസ്റ്റ് ഇതിനോടകം വൈറലാണ്.