എന്താണ് മൂന്നാം ഭാഗത്തിൽ ജോർജ്കുട്ടിയുടെ പ്ലാൻ ? ‘ദൃശ്യം 3’ ചിത്രീകരണം പൂർത്തിയാക്കി
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ചിത്രീകരണം പൂർത്തിയാക്കി. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം വൻവിജയം നേടിയ ‘ദൃശ്യം’ പരമ്പരയിലെ മൂന്നാം ഭാഗമാണ്. സിനിമയുടെ അവസാന ഷോട്ട് എടുത്തതിനു ശേഷമുള്ള ലൊക്കേഷൻ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. കേക്ക് മുറിച്ചാണ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ചിത്രീകരണം പൂർത്തിയാക്കി. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം വൻവിജയം നേടിയ ‘ദൃശ്യം’ പരമ്പരയിലെ മൂന്നാം ഭാഗമാണ്. സിനിമയുടെ അവസാന ഷോട്ട് എടുത്തതിനു ശേഷമുള്ള ലൊക്കേഷൻ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. കേക്ക് മുറിച്ചാണ് പായ്ക്കപ്പ് ആഘോഷമാക്കിയത്. ആന്റണി പെരുമ്പാവൂരിനെയും ജീത്തു ജോസഫിനെയും മോഹൻലാൽ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതും വിഡിയോയിൽ കാണാം.
സിദ്ദീഖ്, ഗണേഷ് കുമാർ, ശാന്തി മായാദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഐ ജി തോമസ് ബാസ്റ്റിന്റെ ഗെറ്റപ്പിൽ മുരളി ഗോപിയെയും കാണാം. ഒക്ടോബർ അവസാനം ചിത്രീകരണം തുടങ്ങിയ സിനിമ ഒരു മാസം കൊണ്ടാണ് പൂര്‍ത്തിയായത്. തൊടുപുഴ, വാഗമൺ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.
2013 ഡിസംബർ 19 നാണ് ദൃശ്യം ഒന്നാം ഭാഗം റിലീസായത്. 2021 ഫെബ്രുവരി 19 നു ദൃശ്യം രണ്ടാം ഭാഗവും എത്തി.