അയാൾ നായകന്മാരെ പിന്നിലാക്കുന്ന പ്രതിനായകനാണ്. അഭിനയത്തിലെ അസുരവംശമാണ്. ഉടലിലും ഉയിരിലും കഥാപാത്രമായി, നടനത്തോടുള്ള അടങ്ങാത്ത ആസക്തിയോടെ ഓരോ നിമിഷവും ജീവിക്കുന്നവനാണ്. ഭാസ്കര പട്ടേലരായും മുരിക്കിൻകുന്നത് അഹമ്മദ്‌ ഹാജിയായും കുട്ടനായും ഇപ്പോഴിതാ കളംകാവലിലെ സ്‌റ്റാൻലി ദാസ് ആയും ആ നടനവെറിയുടെ

അയാൾ നായകന്മാരെ പിന്നിലാക്കുന്ന പ്രതിനായകനാണ്. അഭിനയത്തിലെ അസുരവംശമാണ്. ഉടലിലും ഉയിരിലും കഥാപാത്രമായി, നടനത്തോടുള്ള അടങ്ങാത്ത ആസക്തിയോടെ ഓരോ നിമിഷവും ജീവിക്കുന്നവനാണ്. ഭാസ്കര പട്ടേലരായും മുരിക്കിൻകുന്നത് അഹമ്മദ്‌ ഹാജിയായും കുട്ടനായും ഇപ്പോഴിതാ കളംകാവലിലെ സ്‌റ്റാൻലി ദാസ് ആയും ആ നടനവെറിയുടെ

അയാൾ നായകന്മാരെ പിന്നിലാക്കുന്ന പ്രതിനായകനാണ്. അഭിനയത്തിലെ അസുരവംശമാണ്. ഉടലിലും ഉയിരിലും കഥാപാത്രമായി, നടനത്തോടുള്ള അടങ്ങാത്ത ആസക്തിയോടെ ഓരോ നിമിഷവും ജീവിക്കുന്നവനാണ്. ഭാസ്കര പട്ടേലരായും മുരിക്കിൻകുന്നത് അഹമ്മദ്‌ ഹാജിയായും കുട്ടനായും ഇപ്പോഴിതാ കളംകാവലിലെ സ്‌റ്റാൻലി ദാസ് ആയും ആ നടനവെറിയുടെ

അയാൾ നായകന്മാരെ പിന്നിലാക്കുന്ന പ്രതിനായകനാണ്. അഭിനയത്തിലെ അസുരവംശമാണ്. ഉടലിലും ഉയിരിലും കഥാപാത്രമായി, നടനത്തോടുള്ള അടങ്ങാത്ത ആസക്തിയോടെ ഓരോ നിമിഷവും ജീവിക്കുന്നവനാണ്. ഭാസ്കര പട്ടേലരായും മുരിക്കിൻകുന്നത് അഹമ്മദ്‌ ഹാജിയായും കുട്ടനായും ഇപ്പോഴിതാ കളംകാവലിലെ സ്‌റ്റാൻലി ദാസ് ആയും ആ നടനവെറിയുടെ വിളയാടലാണ് മലയാളി കാണുന്നത്. മമ്മൂട്ടി ഒന്നേയുള്ളു, ഇനി ആവർത്തിക്കാത്ത ഒരേയൊന്ന്!

മലയാളികള്‍ക്ക് ഉത്തമപുരുഷന്റെ മാതൃകയാണ് മമ്മൂട്ടി. കരിയറിന്റെ തുടക്കത്തിലെ ചില സഹനായക – പ്രതിനായക വേഷങ്ങൾ ഒഴിവാക്കിയാൽ, പിന്നീടുള്ള കാലമിത്രയും ‘പെർഫക്ട് ജെന്റിൽമാൻ’ റോളുകളാണ് അദ്ദേഹം കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. കഥയുടെ മുഖ്യകേന്ദ്രം ആക്ഷനോ, കോമഡിയോ, റൊമാൻസോ, സെന്റിമെൻസോ ആകട്ടേ, മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ നൻമയിലും കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിലും ശ്രദ്ധചെലുത്തുന്നവരായിരുന്നു. അതല്ലാതെ വന്ന പ്രധാന സിനിമകള്‍ ‘വിധേയനും’, ‘പലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥയും’, ‘പുഴുവും’ ഇപ്പോള്‍ ‘കളംകാവലു’മൊക്കെ. ഇതിലെല്ലാം മമ്മൂട്ടിയുടേത് വില്ലൻ വേഷങ്ങളാണെന്നതും കൗതുകം.

ADVERTISEMENT

തന്നിലെ താരത്തെയെന്ന പോലെ നടനെയും പരീക്ഷണങ്ങൾക്കു വിട്ടുകൊടുക്കാന്‍ മമ്മൂട്ടി എക്കാലവും തയാറായി. ഇപ്പോൾ മറ്റൊരു തലത്തിലേക്കെത്തിയിട്ടുണ്ടെന്നല്ലാതെ, അതൊരു പുതിയ വിശേഷമേ അല്ല. വാണിജ്യസാധ്യതകൾ മാത്രം ലക്ഷ്യമാക്കിയുള്ള ന്യൂ ഡൽഹിയും ധ്രുവവും കൗരവരും രാജമാണിക്യവും ടർബോയുമൊക്കെ സ്വീകരിക്കുന്ന അദ്ദേഹം സമാന്തരമായി ഡാനിയും പൊന്തൻമാടയും വിധേയനും മതിലുകളുമൊക്കെ പ്രേക്ഷകർക്കു സമ്മാനിക്കുന്നു. ഒപ്പം രണ്ടിനും മധ്യേ നിൽക്കുന്ന അമരത്തിന്റെയും പാഥേയത്തിന്റെയും ഒരു വടക്കൻ വീരഗാഥയുടെയും മൃഗയയുടെയും ഭൂതക്കണ്ണാടിയുടെയും തനിയാവർത്തനത്തിന്റെയും വാൽസല്യത്തിന്റെയും കാഴ്ചയുടെയും ലൗഡ് സ്പീക്കറിന്റെയും കറുത്ത പക്ഷികളുടെയും കയ്യൊപ്പിന്റെയും മുന്നറിയിപ്പിന്റെയും പത്തേമാരിയുടെയും പളുങ്കിന്റെയും മറ്റൊരു നിരയുമുണ്ട്. സമീപകാലത്ത് ഉണ്ടയിലൂടെയും കാതലിലൂടെയും നൻപകൽ നേരത്ത് മയക്കത്തിലൂടെയും ഭ്രമയുഗത്തിലൂടെയും റൊഷാക്കിലൂടെയും ആ തിരഞ്ഞെടുപ്പുകളെ അനസ്യൂതം തുടരുന്നു അദ്ദേഹം.

‘കളംകാവലിൽ’ തന്നിലെ ‘ഉത്തമപുരുഷമാതൃക’യെ ഉടച്ച്, താരപരിവേഷത്തിന്റെ ബാധ്യതകളെ കുടഞ്ഞെറിഞ്ഞ്, ഒരു പ്രതിനായക വേഷത്തിലേക്ക് മമ്മൂട്ടി കയറിച്ചെന്നു എന്നത് നിസ്സാരമല്ല. തന്റെ ഭാഷയിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായി, ഒരു പക്ഷേ, ഒന്നാമനായി നിൽക്കവേ, എത്ര നടൻമാർ ഇങ്ങനെയുള്ള തിരഞ്ഞെടുപ്പുകൾക്കു മുതിരുമെന്നതാണ് ചോദ്യം. എന്നാൽ, പ്രേക്ഷകരിലും തന്നിലുമുള്ള വിശ്വാസം മമ്മൂട്ടിയെ അത്തരം പരീക്ഷണങ്ങളിലേക്കു നയിക്കുന്നു. താരമല്ല, നടനാണ്, നടനമാണ് പ്രധാനമെന്ന അദ്ദേഹത്തിന്റെ ബോധ്യത്തെ അംഗീകരിക്കാതെയെങ്ങനെ. കഥാപാത്രം വില്ലനോ, ഉത്തമപുരുഷനോ ആകട്ടേ, ‘പ്രകടനമാണ് നായകൻ’ എന്ന തിരിച്ചറിവാണ് മമ്മൂട്ടിയുടെ ധൈര്യവും കരുത്തും.

ADVERTISEMENT

‘ഞാൻ ഒരു ആഗ്രഹനടനാണ്’ എന്നു മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ആ പ്രഖ്യാപനത്തിന്റെ ഉദാഹരങ്ങളായി വേണം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകൾക്കു ശേഷമുള്ള അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി പരിശോധിക്കേണ്ടത്. തന്നിലെ നടനെ ഇനിയുമിനിയും ഉപയോഗിക്കാൻ ശേഷിയുള്ള ചെറുപ്പക്കാരുണ്ടെന്നും അവർക്കായി നിന്നു കൊടുക്കേണ്ടതു തന്റെയും ആവശ്യമാണെന്നും മമ്മൂട്ടിക്കറിയാം. അതുകൊണ്ടാണല്ലോ ലാൽ ജോസും അമൽ നീരദും അൻവർ റഷീദും ആഷിക് അബുവും ജോഫിൻ ചാക്കോയും ഹനീഫ് അദേനിയും വൈശാഖും രത്തീന പി.ടി.യും തുടങ്ങി ഇപ്പോൾ ജിതിൻ കെ.ജോസ് വരെയുള്ളവർ മമ്മൂട്ടിയുടെ പിന്തുണയിൽ ആദ്യമായി ആക്ഷൻ പറഞ്ഞതും വിജയിച്ചതും.

ഇനിയും നിങ്ങളുണ്ടാകം, നിങ്ങളെ ഇത്രകാലം കണ്ടതു പോലെയല്ലാതെ വീണ്ടും വീണ്ടും കാണാനാകുമെന്നു ഞങ്ങൾക്കറിയാം. നടനത്തിന്റെ ആ സർപ്രൈസുകളാണ് മലയാള സിനിമയുടെ ‘കാതൽ’ ഉറപ്പിക്കുന്നത്.

ADVERTISEMENT
Mammootty: The Actor Who Transcends Heroism:

Mammootty is a versatile actor known for his villain roles and iconic performances. His dedication to acting and willingness to experiment make him a unique presence in Malayalam cinema.

ADVERTISEMENT