‘യുദ്ധം മാത്രമല്ല, ലാലേട്ടന്റെ മുണ്ടുമടക്കിയുളള ഇടിയും...’; ‘വൃഷഭ’യുടെ ട്രെയിലറിന് വന്‍ വരവേല്പ്
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ ട്രെയിലർ പുറത്തുവന്നു. മോഹൻലാൽ രണ്ട് ഗെറ്റപ്പിലായാണ് സിനിമയിലെത്തുന്നത്. യുദ്ധം മാത്രമല്ല, മുണ്ടുമടക്കിയുളള ഇടിയും ചിത്രത്തിലുണ്ടെന്ന് ട്രെയിലറില്‍ വ്യക്തമാണ്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ ട്രെയിലർ പുറത്തുവന്നു. മോഹൻലാൽ രണ്ട് ഗെറ്റപ്പിലായാണ് സിനിമയിലെത്തുന്നത്. യുദ്ധം മാത്രമല്ല, മുണ്ടുമടക്കിയുളള ഇടിയും ചിത്രത്തിലുണ്ടെന്ന് ട്രെയിലറില്‍ വ്യക്തമാണ്.
പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ആക്‌ഷൻ, വൈകാരികത, പ്രതികാരം, പുനർജന്മം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അച്ഛൻ- മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന രണ്ടു കാലഘട്ടങ്ങളുടെ അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. രാജാ വിജയേന്ദ്ര വൃഷഭയായും പുതിയ കാലഘട്ടത്തിലെ ബിസിനസുകാരനായും മോഹല്‍ലാല്‍ എത്തുന്നു. വമ്പൻ ക്യാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കും.
മോഹൻലാലിനൊപ്പം മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ.
ഛായാഗ്രഹണം ആന്റണി സാംസൺ, എഡിറ്റിങ് കെ.എം. പ്രകാശ്, സംഗീതം സാം സി.എസ്., സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, ആക്ഷൻ പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ, പിആർഒ ശബരി. ശോഭ കപൂർ, ഏക്താ ആർ കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിങ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്.