സെലിബ്രിറ്റികളുടെ ലോകത്ത് വിവാഹ മോചന വാർത്തകളും പ്രണയ തകർച്ചയും തുടർക്കഥകളാണ്. പക്ഷേ ചില വേർപിരിയലുകൾ ആരാധകർക്ക് വലിയ ഞെട്ടലുണ്ടാക്കും. ഷിജു–പ്രീതി പ്രേം വിവാഹ മോചന വാർത്ത അക്ഷരാർഥത്തിൽ ആരാധകർക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ കുറിച്ചിട്ട ഏതാനും വരികളിലൂടെ ഷിജു വിവാഹ മോചന

സെലിബ്രിറ്റികളുടെ ലോകത്ത് വിവാഹ മോചന വാർത്തകളും പ്രണയ തകർച്ചയും തുടർക്കഥകളാണ്. പക്ഷേ ചില വേർപിരിയലുകൾ ആരാധകർക്ക് വലിയ ഞെട്ടലുണ്ടാക്കും. ഷിജു–പ്രീതി പ്രേം വിവാഹ മോചന വാർത്ത അക്ഷരാർഥത്തിൽ ആരാധകർക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ കുറിച്ചിട്ട ഏതാനും വരികളിലൂടെ ഷിജു വിവാഹ മോചന

സെലിബ്രിറ്റികളുടെ ലോകത്ത് വിവാഹ മോചന വാർത്തകളും പ്രണയ തകർച്ചയും തുടർക്കഥകളാണ്. പക്ഷേ ചില വേർപിരിയലുകൾ ആരാധകർക്ക് വലിയ ഞെട്ടലുണ്ടാക്കും. ഷിജു–പ്രീതി പ്രേം വിവാഹ മോചന വാർത്ത അക്ഷരാർഥത്തിൽ ആരാധകർക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ കുറിച്ചിട്ട ഏതാനും വരികളിലൂടെ ഷിജു വിവാഹ മോചന

സെലിബ്രിറ്റികളുടെ ലോകത്ത് വിവാഹ മോചന വാർത്തകളും പ്രണയ തകർച്ചയും തുടർക്കഥകളാണ്. പക്ഷേ ചില വേർപിരിയലുകൾ ആരാധകർക്ക് വലിയ ഞെട്ടലുണ്ടാക്കും. ഷിജു–പ്രീതി പ്രേം വിവാഹ മോചന വാർത്ത അക്ഷരാർഥത്തിൽ ആരാധകർക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ കുറിച്ചിട്ട ഏതാനും വരികളിലൂടെ ഷിജു വിവാഹ മോചന വാർത്ത ഉറപ്പിക്കുമ്പോൾ വലിയ വേദനയാണ് ആരാധകർ പങ്കുവച്ചത്. പക്വതയോടെ എടുത്ത തീരുമാനം എന്ന് ഷിജു പറയുമ്പോഴും ഇവരുടെ പ്രണയത്തിൽ വിള്ളത് വീണത് ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് ഇരുവരുടെയും പ്രണയത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പ്രീതി പറയുന്നത് ഇരുവരുടെയും സ്നേഹവും പരസ്പര ധാരണയും അടിവരയിടുന്നതായിരുന്നു.

ഒരു പന്ത്രണ്ടാം ക്ലാസുകാരിക്ക് തോന്നിയ ആരാധനയാണ് ഹൃദ്യമായ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിതുറന്നത്. കുവൈറ്റിൽ സ്കൂളിൽ പഠിക്കുമ്പോഴാണ് അന്ന് യുവത്വം ആഘോഷമാക്കിയ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലെ പൊക്കമുള്ള സുന്ദരനായ നായകനെ പ്രീതി ശ്രദ്ധിക്കുന്നത്. ആ പ്രണയ നായകൻ യഥാർഥ ജീവിതത്തിൽ നല്ലപാതിയായി.

ADVERTISEMENT

വർഷങ്ങൾക്കിപ്പുറം കുവൈറ്റ് എയർവേയ്‌സിൽ എയർ ഹോസ്റ്റസായി ജോലി ചെയ്യവേ ചെന്നൈ വിമാനത്താവളത്തിൽ വച്ച് ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. ആ കൂടിക്കാഴ്ച ഫോൺ നമ്പറുകൾ കൈമാറുന്നതിലേക്കും പിന്നീട് ഗാഢമായ സൗഹൃദത്തിലേക്കും നയിച്ചു. ആ പരിചയം സൗഹൃദമായി, പിന്നീട് മനോഹരമായ പ്രണയമായി.

പരിചയപ്പെട്ട് ഒരു ദിവസം കഴിഞ്ഞ്, ഷിജു പ്രീതിയെ വിളിച്ച്, ഇഷ്ടം തുറന്നുപറഞ്ഞു. ഒരു സിനിമാതാരം പ്രണയം പങ്കുവയ്ക്കുന്നതിലെ ആകാംക്ഷയും സന്തോഷവുമായിരുന്നു മനസുനിറയെ. ഒരാഴ്ചയ്ക്ക് ശേഷം ഷിജു പ്രീതിയോട് വിവാഹാഭ്യർഥന നടത്തി. ആ സമയത്താണ് ഷിജു മുസ്‌ലിം ആണെന്ന് പ്രീതി തിരിച്ചറിയുന്നത്. പ്രീതി തന്റെ അനുജത്തി പ്രിയയോട് ഇക്കാര്യം പറഞ്ഞു. ഷിജു ഒരു നടനായതുകൊണ്ടും മതങ്ങൾ വ്യത്യസ്തമായതുകൊണ്ടും സൂക്ഷിക്കണമെന്നുമായിരുന്നു സഹോദരിയുടെ നിലപാട്.

ADVERTISEMENT

ജീവിതത്തിലെ സുപ്രധാന തീരുമാനം എടുക്കുന്നതിനു മുൻപ് കുറച്ച് സമയം വേണമെന്ന് പ്രീതി പറഞ്ഞു. മതം വ്യത്യസ്തമായതുകൊണ്ട് വീട്ടുകാരിൽ നിന്ന് എതിർപ്പുകൾ ഉണ്ടായെങ്കിലും ഷിജുവിന്റെ പ്രണയവും സ്വഭാവവും തിരിച്ചറിഞ്ഞ പ്രീതി മറ്റൊന്നും ആലോചിച്ചില്ല.

അങ്ങനെ പരിചയപ്പെട്ട് വെറും മൂന്ന് ദിവസത്തിനുള്ളിലാണ് താൻ വിവാഹത്തിന് സമ്മതം മൂളിയതെന്ന് പ്രീതി ഓർക്കുന്നു. 2008-ൽ റജിസ്റ്റർ വിവാഹം ചെയ്ത ഇവർ പിന്നീട് മകൾ മുസ്ക്കാൻ ജനിച്ച ശേഷം മകളുടെ സാന്നിധ്യത്തിൽ മതപരമായ ചടങ്ങുകളോടെ വീണ്ടും വിവാഹിതരായത് വലിയ വാർത്തയായിരുന്നു.

ADVERTISEMENT

ഷിജുവിനെ കുറിച്ചും അദ്ദേഹം പങ്കാളിയെന്ന നിലയിൽ നൽകുന്ന പിന്തുണയെക്കുറിച്ചും പ്രീതി അഭിമുഖത്തിൽ വാചാലയായിരുന്നു. ‘പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് ‍ഞാൻ‌. ബഹളം വയ്ക്കും. പക്ഷേ അദ്ദേഹം അത് ശാന്തനായി കേട്ടിരിക്കും. വളരെ സ്നേഹമുള്ള, ക്ഷമിക്കാൻ മനസ്സുള്ള ആളാണ് അദ്ദേഹം.’– പ്രീതി പറയുന്നു.

പ്രീതി നർത്തകി മാത്രമല്ല ഉന്നത വിദ്യാഭ്യാസം നേടിയ പ്രതിഭ കൂടിയാണ്. തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം, അവർ യുഎസിലെ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ പഠനത്തിൽ രണ്ട് വർഷത്തെ കോഴ്സ് ചെയ്തിട്ടുണ്ട്. കൂടാതെ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും മികവു തെളിയിച്ച നർത്തകിയാണ്.


‘‘ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായി എന്ന വിവരം ഇതിനാൽ അറിയിക്കുന്നു. പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയുമാണ് ഞങ്ങൾ വേർപിരിയാനുള്ള തീരുമാനം കൈക്കൊണ്ടത്. തുടർന്നും നല്ല സുഹൃത്തുക്കളായി തുടരാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. തികഞ്ഞ പക്വതയോടും കൃത്യമായ ധാരണയോടും കൂടിയാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ പുതിയ യാത്രയിൽ നിങ്ങൾ നൽകുന്ന പിന്തുണയ്ക്കും സഹകരണത്തിനും നന്ദി. ഷിജു എ.ആർ.’’– വിവാഹ മോചന വാർത്ത പങ്കുവച്ച് ഷിജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലെ വാക്കുകൾ.

7 വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ വിരാമമായത്. സമീപകാലത്ത് ബിഗ് ബോസ് സീസൺ 5-ലൂടെ കുടുംബപ്രേക്ഷകർക്കിടയിൽ ഷിജു വലിയ സ്വീകാര്യത നേടിയിരുന്നു. ഷോയിൽ തന്റെ കുടുംബത്തെക്കുറിച്ചും മകളെക്കുറിച്ചും ഷിജു വികാരനിർഭരമായി സംസാരിച്ചിരുന്നു. പെട്ടെന്നുണ്ടായ ഈ വാർത്ത ആരാധകരെ ഒരേസമയം ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമാണ് താരം.

English Summary:

Shiju Preethi divorce has shocked fans. The couple's separation, after years of marriage, has become a significant topic in Malayalam cinema news.

ADVERTISEMENT