‘പണം എങ്ങനെയെങ്കിലും വരും, നീ പോയി പഠിക്കൂ...’; അപ്പയും അമ്മയും നല്കിയ കരുത്ത്, സ്വപ്ന നേട്ടത്തെക്കുറിച്ച് എസ്തർ അനില്‍
‘ദൃശ്യം’ സിനിമയിലൂടെ ശ്രദ്ധേയയായ നടി എസ്തർ അനിലിനു അക്കാദമിക് നേട്ടം. പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നാണ് താരം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. പഠനകാലത്തെ വെല്ലുവിളികളും മാതാപിതാക്കളുടെ അചഞ്ചലമായ പിന്തുണയും കുറിച്ച് താരം പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ്
‘ദൃശ്യം’ സിനിമയിലൂടെ ശ്രദ്ധേയയായ നടി എസ്തർ അനിലിനു അക്കാദമിക് നേട്ടം. പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നാണ് താരം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. പഠനകാലത്തെ വെല്ലുവിളികളും മാതാപിതാക്കളുടെ അചഞ്ചലമായ പിന്തുണയും കുറിച്ച് താരം പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ്
‘ദൃശ്യം’ സിനിമയിലൂടെ ശ്രദ്ധേയയായ നടി എസ്തർ അനിലിനു അക്കാദമിക് നേട്ടം. പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നാണ് താരം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. പഠനകാലത്തെ വെല്ലുവിളികളും മാതാപിതാക്കളുടെ അചഞ്ചലമായ പിന്തുണയും കുറിച്ച് താരം പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ്
‘ദൃശ്യം’ സിനിമയിലൂടെ ശ്രദ്ധേയയായ നടി എസ്തർ അനിലിനു അക്കാദമിക് നേട്ടം. പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നാണ് താരം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. പഠനകാലത്തെ വെല്ലുവിളികളും മാതാപിതാക്കളുടെ അചഞ്ചലമായ പിന്തുണയും കുറിച്ച് താരം പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എസ്തർ അനില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ;
‘‘കുറച്ചു വർഷങ്ങൾക്ക് മുന്‍പ് ഞാൻ ട്രെയിനിൽ യാത്ര ചെയ്യവേ അച്ഛൻ വിളിച്ച് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കാൻ പോകുന്ന ഒരു പെൺകുട്ടിയുടെ അച്ഛനെ അദ്ദേഹം പരിചയപ്പെട്ടെന്ന് പറഞ്ഞു. എന്നോടു അവളുമായി ഒന്ന് സംസാരിക്കാൻ അദ്ദേഹം പറഞ്ഞു; ഒരുപക്ഷേ എന്നെങ്കിലും എനിക്കും അവിടെ പഠിക്കാൻ ശ്രമിക്കാമല്ലോ എന്ന് കരുതിയാകണം അത്.
അച്ഛനെന്താ തമാശ പറയുകയാണോ? നമുക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ് അതെന്നു ഞാൻ അച്ഛനോട് പറഞ്ഞു. അന്ന് അക്കാര്യത്തെ കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ പുറത്തു പറഞ്ഞില്ലെങ്കിലും മനസ്സിൽ വിചാരിച്ചു, ‘‘അച്ഛൻ എന്തിനാണ് നടക്കാത്ത സ്വപ്നങ്ങൾ കാണുന്നത്?’’.
ഇന്ന് ദാ, അതേ അച്ഛന്റെ മകൾ, ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ ബിരുദം പൂർത്തിയാക്കി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന് മുന്നിൽ നിൽക്കുന്നു. ജീവിതത്തിൽ വലിയ അദ്ഭുതങ്ങൾ സംഭവിക്കാറുണ്ട്. എന്റെ മാതാപിതാക്കളോട് എനിക്ക് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ അഡ്മിഷൻ കിട്ടിയ വിവരം ആദ്യം പറഞ്ഞിരുന്നില്ല. കാരണം അവർക്ക് അതിന്റെ ചെലവ് താങ്ങാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. എന്റെ രണ്ട് സഹോദരങ്ങളും വിദ്യാഭ്യാസ ലോണിലാണ് പഠിച്ചിരുന്നത്. എന്റെ കയ്യിലും അത്രയും പണമില്ലായിരുന്നു. എത്ര സഹായങ്ങളും ഗ്രാന്റുകളും ലഭിച്ചാലും അതൊരു വലിയ സാമ്പത്തിക ബാധ്യത തന്നെയായിരുന്നു. പക്ഷേ, അവർ പറഞ്ഞത് ഇത്രമാത്രം: ‘‘നിനക്ക് ഇത് എത്രത്തോളം ആവശ്യമാണെന്ന് ഞങ്ങൾക്കറിയാം. പണം എങ്ങനെയെങ്കിലും വരും. നീ പോയി പഠിക്കൂ’’.
എന്റെ മാതാപിതാക്കൾക്കും കുറവുകളുണ്ട്, ഞാനത് അവരോട് തുറന്നു പറയാറുമുണ്ട്. എന്നാൽ സ്വന്തം മക്കൾക്ക് വേണ്ടി അവർ ഏതറ്റം വരെയും പോകും. അത് ചിലപ്പോഴൊക്കെ പേടിപ്പെടുത്തുന്നതാണ്. എങ്കിലും ഏതൊരു മക്കളും ആഗ്രഹിക്കുന്നത് ഇതുപോലൊരു പിന്തുണയാണ്. ലോകം കീഴ്മേൽ മറിഞ്ഞാലും കൂടെ നിൽക്കുന്ന മാതാപിതാക്കളെ... നന്ദി അപ്പാ, അമ്മാ, സ്വപ്നം കാണാനും അവയ്ക്ക് പിന്നാലെ പോകാനും പഠിപ്പിച്ചതിന് നന്ദി. എന്നെ ഇത്രയധികം സ്നേഹിക്കുന്നതിനും നന്ദി. കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞു, ‘‘ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലയിൽ അഡ്മിഷൻ കിട്ടിയിട്ടും, ഒരു വലിയ പരാജയമായി എനിക്ക് തോന്നി. അഡ്മിഷൻ കിട്ടുക എന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച ബുദ്ധിശാലികളുമായി മത്സരിക്കുക എന്നത്’’. സ്വന്തം കഴിവിൽ സംശയം തോന്നുന്ന 'ഇംപോസ്റ്റർ സിൻഡ്രോം' മറികടക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
ഞാനിന്ന് സന്തോഷവതിയാണ്. ഞാനിത് തനിയെ അല്ല നേടിയത്. കാര്യങ്ങളുടെ മൂലകാരണങ്ങൾ മനസ്സിലാക്കാൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നെ പഠിപ്പിച്ചു. വർഷങ്ങളായി ഞാൻ ആഗ്രഹിച്ചിരുന്ന 'സ്ത്രീകളും അധികാരവും' എന്ന വിഷയത്തിൽ എന്റെ തീസിസിന് ഡിസ്റ്റിങ്ഷൻ ലഭിച്ചു. ഒരുപക്ഷേ ഞാൻ വിചാരിച്ചത്ര മണ്ടിയല്ലായിരിക്കാം. എന്നിലും ഒരു വെളിച്ചമുണ്ടാകാം. ഒരുപക്ഷേ എന്നെങ്കിലും ഞാനും ആ കരുത്തുറ്റ സ്ത്രീകളുടെ കൂട്ടത്തിൽ എത്തിയേക്കാം.
എന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സോഷ്യൽ മീഡിയയിലെ നല്ലവരായ ആളുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ലോകം എന്നെ തളർത്തിയപ്പോൾ എന്റെ മൂല്യം നിങ്ങൾ എനിക്ക് ഓർമ്മിപ്പിച്ചു തന്നു. നിങ്ങളെപ്പോലുള്ള സുഹൃത്തുക്കളെ കിട്ടാൻ ഞാൻ എന്തു പുണ്യമാണ് ചെയ്തത്? ഈ സ്നേഹം ഞാൻ തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകുന്നു. അതെ, സ്വപ്നം കാണാതിരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു വിഡ്ഢിയാകുന്നത്.’’