‘മെയ്ദീനേ.. ആ ചെറിയേ സുഖിയനിങ്ങെടുത്തേ...’ ചായ കഴിക്കാനിറങ്ങിയപ്പോൾ വഴിയരികിൽ പപ്പുചേട്ടന്റെ റോഡ് റോളർ, വിഡിയോ
വഴിവക്കില്‍ പ്രവർത്തനരഹിതമായി തുരുമ്പെടുത്തു കിടക്കുന്ന റോഡ് റോളറിലിരുന്ന് ചായയും സുഖിയനും കഴിക്കുന്ന വിഡിയോ പങ്കുവച്ച് നടനും സംവിധായകനുമായ ബൈജു എഴുപുന്ന. ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയില്‍ കുതിരവട്ടം പപ്പു ‘ശരിയാക്കുന്ന’ റോഡ് റോളറിനെ ഓർമിപ്പിക്കുന്ന കുറിപ്പാണ് വിഡിയോയ്ക്കൊപ്പം ഉള്ളത്. ‘ചായയും

വഴിവക്കില്‍ പ്രവർത്തനരഹിതമായി തുരുമ്പെടുത്തു കിടക്കുന്ന റോഡ് റോളറിലിരുന്ന് ചായയും സുഖിയനും കഴിക്കുന്ന വിഡിയോ പങ്കുവച്ച് നടനും സംവിധായകനുമായ ബൈജു എഴുപുന്ന. ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയില്‍ കുതിരവട്ടം പപ്പു ‘ശരിയാക്കുന്ന’ റോഡ് റോളറിനെ ഓർമിപ്പിക്കുന്ന കുറിപ്പാണ് വിഡിയോയ്ക്കൊപ്പം ഉള്ളത്. ‘ചായയും സുഖിയനും കഴിക്കാനിറങ്ങിയപ്പോഴാണ് വഴിയരികിൽ പപ്പുചേട്ടന്റെ റോഡ് റോളർ കണ്ടത്. ഇത് കണ്ടപ്പോൾ വിഡിയോ ചെയ്യാതിരിക്കാനായില്ല’ എന്നാണ് താരത്തിന്റെ പോസ്റ്റ്. തിരുവല്ല വേഴപ്രയിൽ നിന്നു പകർത്തിയതാണ് ഈ വിഡിയോ.
കൺസ്ട്രക്ഷൻ കോൺട്രാക്ടറായി മോഹന്‍ലാൽ എത്തിയ ‘വെള്ളാനകളുടെ നാട്’ ശ്രീനിവാസൻ എഴുതി, മണിയൻ പിള്ള രാജു നിർമിച്ച്, പ്രിയദർശൻ സംവിധാനം ചെയ്തത ചിത്രമാണ്. ഇതിലെ കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ കോമഡി ഇപ്പോഴും സൂപ്പർഹിറ്റായി തുടരുന്നു.