2025 – ല്‍, മലയാള സിനിമയില്‍, അഭിനയമികവിനാൽ ശ്രദ്ധ നേടിയവര്‍ നിരവധി. മോഹൻലാലിന്റെ പ്രതിഭയുടെ തിളക്കത്താൽ ഓർക്കപ്പെടുന്ന ധാരാളം സീനുകൾ തുടരും പ്രേക്ഷകർക്കു നൽകിയപ്പോൾ മമ്മൂട്ടിയുടെ പ്രതിനായകപരകായ പ്രവേശമായിരുന്നു കളംകാവൽ സമ്മാനിച്ചത്. ഒപ്പം അപ്രതീക്ഷിതാനുഭവങ്ങളായ ചില ഗംഭീര പ്രകടനങ്ങളും ഈ

2025 – ല്‍, മലയാള സിനിമയില്‍, അഭിനയമികവിനാൽ ശ്രദ്ധ നേടിയവര്‍ നിരവധി. മോഹൻലാലിന്റെ പ്രതിഭയുടെ തിളക്കത്താൽ ഓർക്കപ്പെടുന്ന ധാരാളം സീനുകൾ തുടരും പ്രേക്ഷകർക്കു നൽകിയപ്പോൾ മമ്മൂട്ടിയുടെ പ്രതിനായകപരകായ പ്രവേശമായിരുന്നു കളംകാവൽ സമ്മാനിച്ചത്. ഒപ്പം അപ്രതീക്ഷിതാനുഭവങ്ങളായ ചില ഗംഭീര പ്രകടനങ്ങളും ഈ വർഷമുണ്ടായി.

തുടരും സിനിമയിലെ വില്ലന്‍ ജോർജ് സാറായി പ്രമുഖ പരസ്യചിത്ര സംവിധായകൻ പ്രകാശ് വർമയുടെ പ്രകടനമാണ് ഈ വർഷത്തെ സർപ്രൈസ് ഗിഫ്റ്റ്. പ്രേക്ഷകർക്ക് പരിചിതമല്ലാത്ത ഭാവാദികളാൽ ഇളകിയാടിയുള്ള പ്രകാശിന്റെ അഭിനയം പുതുമയായി. സിനിമ നേടിയ വിജയം ആ കഥാപാത്രത്തിനു കൂടി അവകാശപ്പെട്ടതാണ്. മോഹൻലാൽ എന്ന മഹാമേരുവിനൊപ്പം നിൽക്കുന്ന പ്രകാശിന്റെ പെർഫോമൻസ് എന്നെന്നും ഓർമിക്കപ്പെടുമെന്നതിൽ തർക്കമില്ല.

ADVERTISEMENT

റോന്ത് സിനിമയിൽ ദിലീഷ് പോത്തന്റെ ഗ്രേഡ് SI യോഹന്നാൻ സ്വാഭാവികതയുടെ ഒഴുക്കിനാൽ ഗംഭീരമായി. കഥാപാത്രത്തിലേക്കിഴുകിച്ചേർന്നു നിൽക്കുകയാണ് സിനിമയിൽ ദിലീഷ്. യോഹന്നാന്റെ ജീവിതം പ്രേക്ഷകരെ ആഴത്തിൽ തൊട്ടതും മറ്റൊരു കാരണത്താലല്ല.

എക്കോയിൽ സന്ദീപ് പ്രദീപും ഡീയസ് ഈറെയിൽ പ്രണവ് മോഹൻലാലും തങ്ങളുടെ ആക്ടിങ് പൊട്ടെൻഷ്യൽ വെളിപ്പെടുത്തുന്ന പ്രകടനമാണ് സമ്മാനിച്ചത്. രണ്ടാളുടെയും മറ്റൊരു ഫെയ്സ് ഈ സിനിമകൾ അടയാളപ്പെടുത്തി. ഡീയെസ് ഈറെയിൽ പ്രകടനത്താൽ ഞെട്ടിച്ച മറ്റൊരാൾ മധുസൂദനൻ പോറ്റിയായി വന്ന ജിബിൻ ഗോപിനാഥാണ്.

ADVERTISEMENT

ലോക : ചാപ്റ്റർ 1 – ചന്ദ്രയിലെ ടൈറ്റിൽ വേഷത്തിലുള്ള കല്യാണി പ്രിയദർശന്റെ പ്രകടനം ഒരു സൂപ്പർഹീറോയിനെ ഓർമിപ്പിക്കുന്നതാണ്. ചന്ദ്രയായും നീലിയായും ആ വേഷത്തെ പൂർണമാക്കുന്ന തൻമയത്വത്തോടെയാണ് കല്യാണി അഭിനയിച്ചത്.

വ്യസനസമേതം ബന്ധുമിത്രാദികളിൽ അസീസ് നെടുമങ്ങാട്, കളംകാവലിൽ വിനായകൻ, പൊൻമാനില്‍ ബേസിൽ ജോസഫ്, പടക്കളത്തിൽ സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനും എന്നിങ്ങനെ കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞു നടിച്ചവരെത്രയോ...

ADVERTISEMENT

തന്റെ അഭിനയയാത്രയില്‍ കുഞ്ചാക്കോ ബോബന്‍ എത്തിച്ചേരുന്ന പുതുവിടങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്നതാണ് ഓഫീസർ ഓൺ ഡ്യൂട്ടിയിലെ പ്രകടനം. ഫെമനിച്ചി ഫാത്തിമയിലെ ഷംല ഹംസയുടെ പ്രകടനവും അംഗീകരിക്കപ്പെട്ടു. സർക്കീട്ടിലെ ആസിഫ് അലിയുടെ വേഷവും ഗംഭീരമായി. സർക്കീട്ടിൽ ആസിഫ് അലി, എക്കോയിൽ വിനീത്, ഓഫീസർ ഓഫ് ഡ്യൂട്ടിയില്‍ വിശാഖ് നായർ എന്നിങ്ങനെ എടുത്തു പറയേണ്ട പ്രകടനങ്ങളും ഈ വർഷമുണ്ടായി.

Notable Performances in Malayalam Cinema 2025:

Malayalam cinema performances in 2025 showcased remarkable talent. Malayalam actors like Mohanlal and Mammootty delivered memorable performances, alongside surprise appearances and standout acting from others throughout the year.

ADVERTISEMENT