പ്രിയന്റെ കൈപിടിച്ച് ലിസി...സ്നേഹത്തിന്റെ നിറകടലായ നിമിഷങ്ങൾ...വിഡിയോ വൈറൽ
മലയാളി പ്രേക്ഷകരുടെ പ്രിയതാരദമ്പതികളായിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും. അതുകൊണ്ടു തന്നെ 24 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചു ഇരുവരും പിരിയാൻ തീരുമാനിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ, വർഷങ്ങൾക്കു ശേഷം ഇരുവരും ഒരു ചടങ്ങിൽ ഒന്നിച്ചെത്തിയതിന്റെ വിഡിയോ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്.

മലയാളി പ്രേക്ഷകരുടെ പ്രിയതാരദമ്പതികളായിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും. അതുകൊണ്ടു തന്നെ 24 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചു ഇരുവരും പിരിയാൻ തീരുമാനിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.
ഇപ്പോഴിതാ, വർഷങ്ങൾക്കു ശേഷം ഇരുവരും ഒരു ചടങ്ങിൽ ഒന്നിച്ചെത്തിയതിന്റെ വിഡിയോ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. സിബി മലയിലിന്റെ മകൻ ജോ സിബിയുടെ വിവാഹത്തിനു പ്രിയദർശന്റെ കൈപിടിച്ചു വരുന്ന ലിസിയുടെ ചിത്രങ്ങളും വിഡിയോകളുമാണിവ. വേദിയിലെത്തിയ ഇരുവരെയും സിബി മലയിൽ ചേർത്തു നിർത്തി സന്തോഷം പ്രകടിപ്പിക്കുന്നതും കാണാം. നവദമ്പതികൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം പ്രിയന്റെ കൈ പിടിച്ചാണ് ലിസി വേദി വിട്ടിറങ്ങിയത്. ഇരുവരും ഒരു വണ്ടിയിലായിരുന്നു ചടങ്ങിനെത്തിയതും.
1990 ലായിരുന്നു ലിസി–പ്രിയൻ വിവാഹം. സിദ്ധാർഥ്, കല്യാണി എന്നിവരാണ് മക്കൾ. 2015 ലാണ് പിരിയാൻ തീരുമാനിച്ച വിവരം ഇരുവരും പ്രഖ്യാപിച്ചത്. സംയുക്ത ഹർജി 2016 ൽ കോടതി തീർപ്പാക്കി നിയമപ്രകാരം വിവാഹമോചനം അനുവദിച്ചു.