പ്രതിഭ കൊണ്ട് ലോകം കീഴടക്കിയ മോഹൻലാല്‍ അമ്മയ്ക്കരിൽ എന്നും കുട്ടിയാണ്. ഏതു തിരക്കിലും ആ സ്നേഹത്തണലിൽ ഓടിയെത്തും, ആ കരുതലിൽ പ്രായം മറന്ന് പൈതലാകും. അമ്മയെക്കുറിച്ച് പറയുമ്പോഴൊക്കെ മോഹൻലാൽ വികാരാധീനനാകുന്നത് നാം കണ്ടിട്ടുണ്ട്. അമ്മ ശാന്തകുമാരിയെക്കുറിച്ച് ഒരു മാതൃദിനത്തില്‍ മോഹന്‍ലാല്‍ മലയാള മനോരമ

പ്രതിഭ കൊണ്ട് ലോകം കീഴടക്കിയ മോഹൻലാല്‍ അമ്മയ്ക്കരിൽ എന്നും കുട്ടിയാണ്. ഏതു തിരക്കിലും ആ സ്നേഹത്തണലിൽ ഓടിയെത്തും, ആ കരുതലിൽ പ്രായം മറന്ന് പൈതലാകും. അമ്മയെക്കുറിച്ച് പറയുമ്പോഴൊക്കെ മോഹൻലാൽ വികാരാധീനനാകുന്നത് നാം കണ്ടിട്ടുണ്ട്. അമ്മ ശാന്തകുമാരിയെക്കുറിച്ച് ഒരു മാതൃദിനത്തില്‍ മോഹന്‍ലാല്‍ മലയാള മനോരമ ദിനപത്രത്തില്‍ കുറിച്ച വാക്കുകള്‍ ഹൃദയത്തിൽ തൊടുന്നതാണ്. മറവിരോഗത്തിന്റെ നാളുകളിൽ തന്റെ അച്ഛനെ ഒരു കൊച്ചുകുഞ്ഞിനെ പോലെയാണ് അമ്മ പരിചരിച്ചതെന്ന് മോഹൻലാൽ അന്നു കുറിച്ചു. ചോറുരുള വായില്‍വെച്ച് കൊടുത്ത് കരുതലേകി.

താന്‍ അഭിനയിച്ച സിനിമ കാണാനായി അമ്മയും താനും ചേര്‍ന്ന് അച്ഛനെ തിയറ്ററിലേക്ക് കൈപിടിച്ചുകൊണ്ടുപോയി. ഓരോന്നും പറഞ്ഞ് കൊടുത്ത് അച്ഛനൊപ്പം അമ്മ സിനിമ കണ്ടു. അപ്പോഴും അമ്മയുടെ ഒരു കൈ അച്ഛന്‍റെ കൈ പിടിച്ചിരിക്കുന്നതു തിയറ്ററിലെ ഇരുട്ടിലും ഞാൻ കണ്ടിരുന്നു. അമ്മയെ ആരും ഒന്നും പഠിപ്പിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ADVERTISEMENT

മോഹൻലാലിന്റെ വാക്കുകൾ:

അച്ഛനു മറവിരോഗം വന്നു തുടങ്ങിയപ്പോൾ ആദ്യം അതു തിരിച്ചറിഞ്ഞത് അമ്മയാണ്. അന്നത്തെ കാലത്തെല്ലാം ഈ രോഗം വന്ന പലരെയും വീടിനു പുറത്തു കൊണ്ടുപോകാൻ ആരും തയാറാകുമായിരുന്നില്ല. എങ്ങനെ കൈകാര്യം ചെയ്യണമെന്നുപോലും അറിയില്ല. എന്നാൽ എന്റെ അമ്മ അച്ഛനെ കല്യാണങ്ങൾക്കും ആഘോഷങ്ങൾക്കും ൈകപിടിച്ചു കൊണ്ടുപോയി. കുട്ടികളോടെന്നപോലെ എല്ലാം വീണ്ടും വീണ്ടും പറഞ്ഞു കൊടുത്തു. പലപ്പോഴും ചോറുരുള വായിൽവച്ചുകൊടുത്തു.

ADVERTISEMENT

ഞാൻ അഭിനയിച്ച സിനിമ കാണാൻ തിയറ്ററിൽ അച്ഛനെ കൈപിടിച്ചു കൊണ്ടുപോയത് അമ്മയും ഞാനും കൂടിയാണ്. സ്ക്രീനിൽ എന്നെ അച്ഛൻ തിരിച്ചറിഞ്ഞുവോ എന്നെനിക്കറിയില്ല. പക്ഷേ അമ്മയ്ക്ക് അതു വലിയ സന്തോഷമായിരുന്നു. അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നതു തിയറ്ററിലെ ഇരുട്ടിലും ഞാൻ കണ്ടു. കല്യാണം കഴിച്ച കാലത്തെന്നപോലെ അമ്മ അച്ഛനോടൊപ്പമിരുന്ന് ആ സിനിമ കണ്ടു. ഓരോന്നും പറഞ്ഞു കൊടുത്തു. ഇതൊന്നും ഒരു ഡോക്ടറും പറഞ്ഞു കൊടുത്തു ചെയ്യിച്ചതല്ല. അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു.

ആരാണിതെല്ലാം അമ്മയെ പഠിപ്പിച്ചത് ? 

ADVERTISEMENT

ഒരമ്മയെയും ആരും ഒന്നും പഠിപ്പിക്കേണ്ട...

അതാണ് അമ്മ.  

English Summary:

Mohanlal's bond with his mother is a heartwarming tale of love and care. The Malayalam superstar cherishes his mother's unwavering support and recalls her dedication in caring for his father.

ADVERTISEMENT